റേഡിയോ ആക്ടീവ് സ്രോതസ്സുകൾ കൊണ്ടുപോകുന്ന വാഹനങ്ങളിൽ ലൈസൻസില്ലാത്ത വ്യക്തികളെ അനുവദിക്കരുതെന്ന് മുന്നറിയിപ്പ്

ദോഹ: റേഡിയോ ആക്ടീവ് സ്രോതസ്സുകൾ കൊണ്ടുപോകുന്ന വാഹനങ്ങളിൽ ലൈസൻസില്ലാത്ത വ്യക്തികളെ അനുവദിക്കുന്നതിനെതിരെ ഖത്തറിലെ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിലെ (എംഒഇസിസി) റേഡിയേഷൻ ആൻഡ് കെമിക്കൽ പ്രൊട്ടക്ഷൻ വിഭാഗം മുന്നറിയിപ്പ് നൽകി. നടപടികൾ നേരിടേണ്ടിണ്ടിരിക്കാൻ ഇത്തരം പ്രവർത്തികൾ ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

സുരക്ഷാ മുൻകരുതലുകൾ എടുത്ത ലൈസെൻസ് ഉള്ള വ്യക്തികൾക്ക് മാത്രമേ ഇത്തരം വാഹനങ്ങളിൽ കയറാനും കൈകാര്യം ചെയ്യാനുമുള്ള അനുമതിയുള്ളു. മുൻകരുതലുകൾ എടുക്കാത്ത വ്യക്തിയിൽ എക്സ്-റേ, ഗാമാ കിരണങ്ങൾ, ആൽഫ കണികകൾ, ബീറ്റാ കണികകൾ, ന്യൂട്രോണുകൾ തുടങ്ങിയ ഉയർന്ന ഊർജ വികിരണങ്ങൾ ഡിഎൻഎയെ നശിപ്പിക്കുകയും ക്യാൻസറിന് കാരണമാവുകയും ചെയ്യും.