വീട്ടിലിരിക്കൂ; അറിയിപ്പ് നല്‍കാന്‍ ഡ്രോണുകള്‍ രംഗത്തിറക്കി ഖത്തര്‍ (വീഡിയോ കാണാം)

qatar drone corona

ദോഹ: കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനത്തിന് ഡ്രോണുകള്‍ ഉപയോഗപ്പെടുത്തി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രധാനമായും ജനങ്ങള്‍ കൂടിനില്‍ക്കാന്‍ സാധ്യതയുള്ള തെരുവുകള്‍ കേന്ദ്രീകരിച്ചാണ് ഡ്രോണുകളില്‍ മുന്നറിയിപ്പ് നല്‍കുന്നത്.

പരമാവധി വീട്ടിനുള്ളില്‍ കഴിയുക, കൊറോണ വ്യാപനം തടയാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ പാലിക്കുക, ഒത്തുകൂടലുകള്‍ ഒഴിവാക്കുക, കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കു മുകളില്‍ ഒത്തുകൂടി നമസ്‌കാരം നടത്തുന്നത് ഒഴിവാക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ഡ്രോണ്‍ വഴി നല്‍കുന്നത്.

ഇംഗ്ലീഷിന് പുറമേ മലയാളം, ഉര്‍ദു, ഹിന്ദി, നേപ്പാളീസ്, ശ്രീലങ്കന്‍ തുടങ്ങി വിവിധ ഭാഷകളിലാണ് അറിയിപ്പ് ലന്‍കുന്നത്.

MOI using drones to tell people to stay home, avoid gatherings during coronavirus (COVID-19) outbreak