ദോഹ: ഹൈപര്‍ മാര്‍ക്കറ്റില്‍ ഷോപ്പിങിനെത്തിയയാള്‍ കുഴഞ്ഞുവീണത് സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചാരണം തെറ്റാണെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം.
ഇയാള്‍ തളര്‍ച്ച കാരണം ബാലന്‍സ് തെറ്റി വീണതാണെന്നും കൊറോണ മൂലമല്ലെന്നും ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു. ട്വിറ്ററിലാണ് ആരോഗ്യമന്ത്രാലയം ഇക്കാര്യം അറിയിച്ചത്. കൊറോണ മൂലം ഷോപ്പിങിനെത്തിയയാള്‍ ബോധരഹിതനായി വീണു എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചാരണം തെറ്റാണ്. പെട്ടെന്നുണ്ടായ തളര്‍ച്ച മൂലം ബാലന്‍സ് തെറ്റിയാണ് അയാള്‍ വീണത്. പ്രത്യേകിച്ച് ആരോഗ്യ പ്ര്ശ്്‌നമൊന്നും ഉണ്ടായിരുന്ന ആളല്ല- മന്ത്രാലയം വ്യക്തമാക്കി.
ഗറാഫയിലെ പ്രമുഖ ഹൈപര്‍ മാര്‍ക്കറ്റിലാണ് ഷോപ്പിങിനെത്തിയ ആള്‍ കുഴഞ്ഞുവീണതെന്നാണ് വിവരം.