കോവിഡ് റിസ്‌ക്: രാജ്യങ്ങളുടെ പട്ടിക ഖത്തര്‍ പുതുക്കി

qatar corniche

ദോഹ: കോവിഡ് റിസ്‌കിന്റെ(Covid-19 risk) അടിസ്ഥാനത്തില്‍ തയ്യാറാക്കിയ രാജ്യങ്ങളുടെ പട്ടിക(updates list ) ഖത്തര്‍(qatar) പുതുക്കി. നവംബര്‍ 15 ഉച്ചയ്ക്ക് 12 മുതലാണ് പുതിയ പട്ടിക നിലവില്‍ വരികയെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു.

പുതിയ പട്ടികയിലും ഇന്ത്യ അതിതീവ്ര കോവിഡ് വ്യാപന രാജ്യങ്ങളുടെ പട്ടികയായ എക്‌സ്ഷനല്‍ റെഡ് ലിസ്റ്റില്‍ തന്നെയാണ്. ബംഗ്ലാദേശ്, ഈജിപ്ത്, ഇന്തോനേഷ്യ, നേപ്പാള്‍, ഫിലിപ്പീന്‍സ്, പാകിസ്താന്‍, ശ്രീലങ്ക, സുഡാന്‍, സൗത്ത് സുഡാന്‍ എന്നിവയാണ് ഈ പട്ടികയിലുള്ള മറ്റു രാജ്യങ്ങള്‍.

ഗ്രീന്‍ ലിസ്റ്റില്‍ 181 രാജ്യങ്ങളും റെഡ് ലിസ്റ്റില്‍ 21 രാജ്യങ്ങളുമാണ് ഉള്‍പ്പെട്ടിട്ടുള്ളത്.