Tuesday, August 9, 2022
HomeUncategorizedഎസ്.എം.എഫ് പ്രീ മാരിറ്റൽ കോഴ്സ്: ജില്ലാതല പരിശീലനങ്ങൾക്ക് തുടക്കമായി

എസ്.എം.എഫ് പ്രീ മാരിറ്റൽ കോഴ്സ്: ജില്ലാതല പരിശീലനങ്ങൾക്ക് തുടക്കമായി

കൽപറ്റ: സുന്നീ മഹല്ല് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയുടെ ഇസ്ലാമിക് പ്രീ മാരിറ്റൽ കോഴ്സ് ആർ.പിമാരുടെ ജില്ലാതല പരിശീലനങ്ങൾക്ക് വയനാട് ജില്ലയിൽ തുടക്കമായി.
പുരുഷ ആർ.പിമാർക്കുള്ള പരിശീലന പരിപാടി കൽപറ്റ സമസ്താലയത്തിൽ  സമസ്ത കേരള മദ്രസാ മാനേജ്മെൻ്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് കെ.ടി.ഹംസ മുസ്ലിയാർ ഉൽഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറി പി.സി.ഇബ്രാഹിം ഹാജി അധ്യക്ഷനായി.കെ.കെ.അഹ്മദ് ഹാജി,ഹാരിസ് ബാഖവി കമ്പളക്കാട്,ഉസ്മാൻ കാഞ്ഞായി,അലി ബ്രാൻ, കെ. എ. നാസർ മൗലവി, കെ മുഹമ്മദ്കുട്ടി ഹസനി,കണക്കയിൽ മുഹമ്മദ് ഹാജി,പി പി ഖാസിം,മുജീബ് ഫൈസി കമ്പളക്കാട്,പി സി ഉമർ മൗലവി, കെ മഹ്റൂഫ് ഹാജി,നൗഫൽ വാകേരി സംബന്ധിച്ചു. മുഹമ്മദ് ഷാ മാസ്റ്റർ സ്വാഗതവും ഉമർ നിസാമി നന്ദിയും പറഞ്ഞു.
 വനിതാ ആർ.പിമാരുടെ പരിശീലനം സയ്യിദത്ത് സജ്ന ബീവി പാണക്കാട് ഉൽഘാടനം ചെയ്തു. സുലൈഖ  ടീച്ചർ അധ്യക്ഷത വഹിച്ചു. റസീന ടീച്ചർ വെങ്ങപ്പള്ളി,മുംതാസ് ടീച്ചർ മീനങ്ങാടി, ജംഷീന ടീച്ചർ പരിയാരം, സുമൈനത്ത് ടീച്ചർ സംബന്ധിച്ചു. സുമയ്യ ടീച്ചർ സ്വാഗതവും സറീന ടീച്ചർ നന്ദിയും പറഞ്ഞു
എസ്.എം.എഫ് സ്റ്റേറ്റ് ആർ.പിമാരായ ഹകീം വാഫി വള്ളിക്കാപ്പറ്റ, മൻസൂർ ഹുദവി അറഫ, ഇർഷാദ് ഫൈസി പാണ്ടിക്കാട്, ഹഫ്സ പടന്ന, സുഫൈറ ടീച്ചർ പേരാമ്പ്ര എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
സമാപന സെഷനിൽ എസ്.എം.എഫ്  ജില്ലാ പ്രസിഡൻ്റ്  കെ സി മമ്മൂട്ടി മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. സമസ്ത ജില്ലാ ജനറൽ സെക്രട്ടറി എസ് മുഹമ്മദ് ദാരിമി സമാപന സന്ദേശം നൽകി ഫീഡ് ബാക്ക് സെഷനിൽ അഷ്റഫ് ഫൈസി പനമരം, ടി മുജീബ് ചെന്ദലോട് സംസാരിച്ചു

Most Popular