Friday, May 14, 2021
Home Uncategorized മുംബൈ സിറ്റി ഈസ്റ്റ് ബംഗാളിനെ തകര്‍ത്തു

മുംബൈ സിറ്റി ഈസ്റ്റ് ബംഗാളിനെ തകര്‍ത്തു

 

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ സിറ്റി എഫ്.സിയ്ക്ക് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത മൂന്നുഗോളുകള്‍ക്ക് ഈസ്റ്റ് ബംഗാളിനെയാണ് മുംബൈ തരിപ്പണമാക്കിയത്. മുംബൈയ്ക്ക് വേണ്ടി ആദം ലേ ഫോണ്‍ഡ്രേ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ഹെര്‍നാന്‍ സന്റാന മൂന്നാം ഗോള്‍ നേടി.

സമസ്ത മേഖലകളിലും ആധിപത്യം സ്ഥാപിച്ചാണ് മുംബൈ വിജയം സ്വന്തമാക്കിയത്. ഗോളടിച്ചില്ലെങ്കിലും ഹ്യൂഗോ ബൗമസാണ് കളി നിയന്ത്രിച്ചത്. പ്ലേ മേക്കറുടെ റോളില്‍ ബൗമസ് നിറഞ്ഞു കളിച്ചതോടെ ഈസ്റ്റ് ബംഗാളിന് പിടിച്ചുനില്‍ക്കാനായില്ല. ഇന്നത്തെ പ്രകടനത്തിലൂടെ ഐ.എസ്.എല്ലില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റ് ചെയ്ത താരം എന്ന റെക്കോഡ് താരം സ്വന്തമാക്കി. ഹ്യൂഗോ ബൗമസ് തന്നെയാണ് ഇന്നത്തെ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കിയത്.

ഇരുടീമുകളും തുടക്കത്തില്‍ തന്നെ ആക്രമിച്ച് കളിച്ചുതുടങ്ങി. മലയാളി താരം മുഹമ്മദ് ഇര്‍ഷാദ് ഈസ്റ്റ് ബംഗാള്‍ ടീമില്‍ ഇടം നേടി. മത്സരം തുടങ്ങി ഉടന്‍ തന്നെ ഈസ്റ്റ് ബംഗാള്‍ നായകന്‍ ഡാനിയല്‍ ഫോക്സ് പരിക്കേറ്റ് പുറത്തായത് ടീമിനെ ബാധിച്ചു.

എട്ടാം മിനിട്ടില്‍ ഹ്യൂഗോ ബൗമസിന്റെ കിടിലന്‍ ഷോട്ട് ഈസ്റ്റ് ബംഗാള്‍ ഗോളി മജുംദാര്‍ സുന്ദരമായി സേവ് ചെയ്തു. 18-ാം മിനിട്ടില്‍ ഈസ്റ്റ് ബംഗാളിന്റെ റഫീക്ക് എടുത്ത ഒരു ലോങ് റേഞ്ചര്‍ മുംബൈ നായകന്‍ അമരീന്ദര്‍ സിങ് തട്ടിയകറ്റി. അതിനുപിന്നാലെ നടന്ന കൗണ്ടര്‍ അറ്റാക്കിലൂടെ മുംബൈ ആദ്യ ഗോള്‍ നേടി.

മനോഹരമായ ടീം ഗെയിമിലൂടെയാണ് മുംബൈ ഗോള്‍ നേടിയത്. 21-ാം മിനിട്ടില്‍ സൂപ്പര്‍ താരം ആദം ലെ ഫോണ്‍ഡ്രേ അനായാസേന ഗോള്‍ നേടി മുംബൈയ്ക്ക് ലീഡ് സമ്മാനിച്ചു. ഹ്യൂഗോ ബൗമസിന്റെ തകര്‍പ്പന്‍ പാസിന്റെ ബലത്തിലാണ് ഫോണ്‍ഡ്രേ സ്‌കോര്‍ ചെയ്തത്.

ഗോള്‍ വഴങ്ങിയ ശേഷം ബംഗാളിന്റെ ആത്മവിശ്വാസം കുറഞ്ഞു. നിരന്തരം പ്രതിരോധത്തില്‍ വിള്ളലുകള്‍ വന്നു. മുന്നേറ്റ നിരയ്ക്കും കാര്യമായൊന്നും ചെയ്യാനായില്ല.

രണ്ടാം പകുതി തുടങ്ങിയപ്പോള്‍ തന്നെ മുംബൈ വീണ്ടും ഈസ്റ്റ് ബംഗാള്‍ വല ചലിപ്പിച്ചു. ആദം ലെ ഫോണ്‍ഡ്രേ തന്നെയാണ് വീണ്ടും മുംബൈയ്ക്ക് വേണ്ടി സ്‌കോര്‍ ചെയ്തത്. താരത്തെ പെനാല്‍ട്ടി ബോക്സിനുള്ളില്‍ വെച്ച് ഈസ്റ്റ് ബംഗാള്‍ ഗോളി മജുംദാര്‍ ഫൗള്‍ ചെയ്തു. അതിന് ലഭിച്ച പെനാല്‍ട്ടി ഫോണ്‍ഡ്രേ അനായാസേന വലയിലെത്തിച്ചു.

പത്തുമിനിട്ടിനുശേഷം ഹെര്‍നാന്‍ സന്റാന മികച്ച ഒരു ഷോട്ടിലൂടെ മുംബൈയ്ക്കായി മൂന്നാം ഗോള്‍ നേടി. ഇതോടെ ഈസ്റ്റ് ബംഗാള്‍ തകര്‍ന്ന് തരിപ്പണമായി. തുടര്‍ച്ചായി പിഴവുകള്‍ വരുത്തി ബംഗാള്‍ രണ്ടാം പകുതിയില്‍ മോശം പ്രകടനമാണ് കാഴ്ചവെച്ചത്. രണ്ടാം പകുതിയില്‍ ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് പോലും ഉതിര്‍ക്കാന്‍ ടീമിനായില്ല. ജെജെ ലാല്‍ പെഖുലയുള്‍പ്പെടെയുള്ളവര്‍ പകരക്കാരായെത്തിയിട്ടും ഈസ്റ്റ് ബംഗാളിന് ഒരു ഗോള്‍ പോലും നേടാനായില്ല. ഈ സീസണില്‍ ഇതുവരെ ഗോള്‍ നേടാത്ത ടീം എന്ന നാണംകെട്ട റെക്കോഡും ഈസ്റ്റ് ബംഗാളിന് ലഭിച്

Most Popular