Monday, August 8, 2022
HomeUncategorizedഡല്‍ഹിക്കെതിരെ മുംബൈക്ക് 9 വിക്കറ്റ് ജയം; പോയന്റ് പട്ടികയില്‍ ഒന്നാമത്

ഡല്‍ഹിക്കെതിരെ മുംബൈക്ക് 9 വിക്കറ്റ് ജയം; പോയന്റ് പട്ടികയില്‍ ഒന്നാമത്

ദുബൈ: ഐഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് തകര്‍പ്പന്‍ ജയം .ഒമ്പത് വിക്കറ്റിനാണ് മുംബൈയുടെ ജയം.ഡല്‍ഹി ഉയര്‍ത്തിയ 111 റണ്‍സ് വിജയലക്ഷ്യം മുംബൈ 14.2 ഓവറില്‍ മറികടന്നു. 72 റണ്‍സുമായി പുറത്താകാതെ ഇഷന്‍ കിഷനാണ് മുംബൈയുടെ ടോപ് സ്‌ക്കോറര്‍. 47 പന്തില്‍ എട്ട്് ബൗണ്ടറിയും മൂന്ന് സിക്‌സുമടങ്ങുന്നതാണ് ഇഷന്‍ കിഷന്റെ ഇന്നിംങ്‌സ്. 26 റണ്‍സെടുത്ത ക്വിന്റണ്‍ ഡി കോക്ക മാത്രമാണ് പുറത്തായത്. 12 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവ് ,ഇഷന്‍ കിഷനൊപ്പം പുറത്താകാതെ നിന്നു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിക്ക് നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സെടുക്കാനെ സാധിച്ചുളളൂ. 25 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശ്രയസ് അയ്യരാണ് ഡല്‍ഹിയുടെ ടോപ് സ്‌ക്കോറര്‍. റിഷഭ് പന്ത് 21 റണ്‍സെടുത്തു. മൂന്ന് വിക്കറ്റ് വീതമെടുത്ത ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബൂംറ എന്നിവരാണ് ഡല്‍ഹിയുടെ നടുവെടിച്ചത്. 13 കളികളില്‍ ിന്ന് 18 പോയന്റുമായി മുംബൈ ഒന്നാം സ്ഥാനത്താണ് .14 പോയന്റുമായി ഡല്‍ഹി മൂന്നാമതാണ്.

Most Popular