Tuesday, August 3, 2021
Home Gulf ഖത്തറിൽ ഇന്ന് 238 പേർക്ക് കോവിഡ്; രണ്ട് മരണം

ഖത്തറിൽ ഇന്ന് 238 പേർക്ക് കോവിഡ്; രണ്ട് മരണം

ദോഹ: ഖത്തറിൽ ഇന്ന് 238 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 215 പേർ കൂടി രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,24,108 ആയി. രാജ്യത്ത് രോഗം ബാധിച്ച് രണ്ട് പേർ കൂട് മരിച്ചതോടെ ആകെ മരണസംഖ്യ 218 ആയി.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 4,662 പരിശോധനകളിൽ നിന്നാണ് പുതിയ കേസുകൾ കണ്ടെത്തിയത്. അതേസമയം, ഖത്തറിൽ നിലവിൽ ചികിത്സയിൽ കഴിയുന്നത് 2,855 പേരാണ്. 55 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് പേരെ കൂടി ഐ.സി.യുവിൽ പ്രവേശിപ്പിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Most Popular