Saturday, June 12, 2021
Home Uncategorized ഖത്തറിലെ ഹമദ് വിമാനത്താവളത്തില്‍ നവജാത ശിശുവിനെ കണ്ടെത്തിയ സംഭവം; ഖേദം പ്രകടിപ്പിച്ച് ഖത്തര്‍ പ്രധാനമന്ത്രി

ഖത്തറിലെ ഹമദ് വിമാനത്താവളത്തില്‍ നവജാത ശിശുവിനെ കണ്ടെത്തിയ സംഭവം; ഖേദം പ്രകടിപ്പിച്ച് ഖത്തര്‍ പ്രധാനമന്ത്രി

ദോഹ:ഖത്തറിലെ ദോഹ ഹമദ് വിമാനത്താവളത്തിലെ ശുചിമുറിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഖത്തര്‍ പ്രധാനാമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനി ഖേദം പ്രകടിപ്പിച്ചു.
തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് ഖത്തര്‍ പ്രധാനമന്ത്രി ഇക്കാര്യത്തില്‍ ഖേദം പ്രകടിപ്പിച്ചത്. ഈ സംഭവത്തില്‍ പതിമൂന്നോളം ആസ്ട്രേലിയന്‍ വനിതകളെ ദോഹ ഹമദ് സുരക്ഷാ വിഭാഗം മോശം രീതിയിലുള്ള ദേഹ പരിശോധനക്ക് വിധേയമാക്കിയതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇതുമായി ബന്ധപ്പെട്ടാണ് ഖത്തറിനെതിരെ ആഗോള തലത്തില്‍ ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് സര്‍ക്കാരുകളുടെ രൂക്ഷമായ പ്രതിഷേധമുയര്‍ന്നത്. സംഭവത്തില്‍ പരാതി ഉന്നയിച്ചവര്‍ തങ്ങളുടെ സഹോദരികളാണെന്നും ഇവരോടുള്ള മോശം പെരുമാറ്റം ഖത്തര്‍ സര്‍ക്കാര്‍ ഒരിക്കലും അംഗീകരിക്കുന്നില്ലെന്നും ഖത്തര്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

Most Popular