മന്ത്രി ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്യും

kt-jaleel-mla phone call

ന്യൂഡല്‍ഹി: സ്വര്‍ണക്കള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ ടി ജലീലിനെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ചോദ്യം ചെയ്യും. രണ്ടുദിവസത്തിനകം ചോദ്യംചെയ്യല്‍ ഉണ്ടാവുമെന്ന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. കേസുമായി ബന്ധപ്പെട്ട് മന്ത്രിയുടെ മൊഴി രേഖപ്പെടുത്തുമെന്നും എന്‍ഐഎ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചതായി ഏജന്‍സി വ്യക്തമാക്കി.

മതഗ്രന്ഥങ്ങളുടെ വിതരണത്തിന്റെ മറവില്‍ സ്വര്‍ണക്കള്ളക്കടത്ത് നടന്നിട്ടുണ്ടോയെന്ന് അന്വേഷിച്ചറിയാനാണ് അദ്ദേഹത്തെ ചോദ്യംചെയ്യുന്നത്. കേസില്‍ ജലീലിന്റെ പേര് ചേര്‍ത്തിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.

സ്വപ്നാ സുരേഷിന്റെ കൈവശമുണ്ടായിരുന്ന ഉപകരണങ്ങളില്‍നിന്ന് ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ചുവരികയാണെന്നും കേസന്വേഷണവുമായി ബന്ധപ്പെട്ട് അന്വേഷണസംഘം വീണ്ടും യുഎഇ സന്ദര്‍ശിക്കുമെന്നും എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു.