Monday, September 27, 2021
Home Uncategorized യുഎഇയില്‍ നിന്ന് നാട്ടിലേക്കു പുറപ്പെടുന്ന ആര്‍ക്കും കോവിഡില്ല

യുഎഇയില്‍ നിന്ന് നാട്ടിലേക്കു പുറപ്പെടുന്ന ആര്‍ക്കും കോവിഡില്ല

ദുബയ്: നാട്ടിലേക്ക് പുറപ്പെടാനായി ദുബയ്് വിമാനത്താവളത്തില്‍ എത്തിയ 177 യാത്രക്കാരുടെയും റാപ്പിഡ് ടെസ്റ്റ് പൂര്‍ത്തിയായി. ഇവരില്‍ ആര്‍ക്കും തന്നെ കോവിഡ് ഇല്ല എന്ന് പരിശോധനയില്‍ സ്ഥിരീകരിച്ചു. ദുബയ് ആരോഗ്യ അതോറിറ്റിയുടെ വിദഗ്ധ സംഘമാണ് ഇവിടെ പരിശോധന നടത്തിയത്. യാത്ര ചെയ്യാന്‍ സുരക്ഷിതര്‍ എന്ന് സൂചിപ്പിക്കുന്ന സീല്‍ പതിപ്പിച്ച പാസ്‌പോര്‍ട്ടുകളുമായി യാത്രക്കാര്‍ തുടര്‍ നടപടി ക്രമങ്ങള്‍ക്കായി നീങ്ങിത്തുടങ്ങി.

പരിശോധന പൂര്‍ത്തിയാക്കി ദുബയ് ആരോഗ്യ അതോറിറ്റി സംഘം വിമാനത്താവളം വിട്ടു. അബൂദയിലും യാത്രക്കാര്‍ക്കുള്ള കോവിഡ് പരിശോധന പൂര്‍ത്തിയായി. ഇവിടെയും ആര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. അബൂദയില്‍ നിന്നുള്ള വിമാനം ഉടന്‍ പുറപ്പെടും. കൊച്ചിയിലും കോഴിക്കോടും പ്രവാസികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്.

Most Popular