തിരുവനന്തപുരം: മടങ്ങി വന്ന പ്രവാസികള്‍ക്ക് സ്വദേശത്ത് സംരഭം തുടങ്ങുന്നതിന് പ്രവാസി ഭദ്രത മൈക്രോ സ്കീം. കെഎസ്എഫ്ഇയും നോര്‍ക്ക റൂട്സും ചേര്‍ന്നാണ് പദ്ധതി അവതരിപ്പിക്കുന്നത്.
പദ്ധതി പ്രകാരം 5 ലക്ഷം രൂപ വരെ വെറും 6 ശതമാനം പലിശ നിരക്കില്‍ വായ്പ്പ ലഭിക്കുന്നു. 1 ലക്ഷം രൂപ വരെ മൂലധന സബ്സിഡിയും കിട്ടും. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള കെഎസ്എഫ്ഇ ശാഖയുമായി ബന്ധപ്പെടുക.