Monday, April 12, 2021
Home Gulf Qatar നിരോധിത ഗുളികള്‍ കടത്താനുള്ള ശ്രമം ഖത്തര്‍ പരാജയപ്പെടുത്തി

നിരോധിത ഗുളികള്‍ കടത്താനുള്ള ശ്രമം ഖത്തര്‍ പരാജയപ്പെടുത്തി

ദോഹ: പാര്‍സലുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശേരമിച്ച നിരോധിത ലിറിക ഗുളികകള്‍ കസ്റ്റംസ് അധികൃതര്‍ പിടികൂടി. സ്ത്രീകളുടെ വസ്ത്രങ്ങളില്‍ ഒളിപ്പിച്ച് എക്‌സ്‌റേ സ്‌കാനിങ്ങില്‍നിന്ന് രക്ഷപ്പെടാന്‍ ശക്തമായി റാപ്പ് ചെയ്തായിരുന്നു കടത്താന്‍ ശ്രമിച്ചത്. 6,868 ഗുളികളാണ് ഇത്തരത്തില്‍ പിടിച്ചെടുത്തത്. ചുഴലി രോഗമുള്ളവര്‍ക്ക് നല്‍കുന്ന ഗുളികയാണ് പ്രിഗാബലിന്‍ എന്നും അറിയപ്പെടുന്ന ലിറിക ഗുളിക. ഇത് വിട്ടുമാറാത്ത ശരീരവേദന, പ്രമേഹം, നട്ടെല്ലിനുള്ള ക്ഷതം, പുഴുക്കടി തുടങ്ങിയവക്കുള്ള മരുന്നും വേദനസംഹാരിയുമായും ഉപയോഗിക്കുന്നുണ്ട്. അതേസമയം മയക്കുമരുന്നായി ഉപയോഗിക്കാനാണ് പലരും ഈ ഗുളികകള്‍ കടത്തുന്നത്.

 

Most Popular