
മുനിസിപ്പാലിറ്റി-പരിസ്ഥിതി മന്ത്രാലയത്തിന്റെ മരം നടല്‍ ക്യാമ്പെയിനില്‍ ഒമാന്‍, കുവൈത്ത് എംബസികള്‍ പങ്കുചേര്‍ന്നു
HIGHLIGHTS
മുനിസിപ്പാലിറ്റി-പരിസ്ഥിതി മന്ത്രാലയത്തിന്റെ മരം നടല്‍ ക്യായിനില് ഖത്തറിലെ ഒമാന്‍, കുവൈത്ത് എംബസികള്‍ പങ്കുചേര്‍ന്നു
ദോഹ: മുനിസിപ്പാലിറ്റി-പരിസ്ഥിതി മന്ത്രാലയത്തിന്റെ മരം നടല്‍ ക്യായിനില് ഖത്തറിലെ ഒമാന്‍, കുവൈത്ത് എംബസികള്‍ പങ്കുചേര്‍ന്നു. മന്ത്രാലയത്തിലെ പബ്ലിക് പാര്‍ക്സ് ഡിപ്പാര്‍ട്ട്മെന്റിനൊപ്പം ചേര്‍ന്നാണ് ‘ഖത്തറില്‍ പത്ത് ലക്ഷം മരങ്ങള്‍’ എന്ന ക്യാമ്പയിനില്‍ എംബസികള്‍ പങ്കുചേര്‍ന്നത്.
കുവൈത്ത് എംബസിയുടെ ആക്റ്റിങ് ചാര്‍ജ് ഡി അഫയേഴ്സ് നാസര്‍ സാഖര്‍ അല്‍ ഘാനിം, ഒമാന്‍ എംബസിയുടെ ഡയറക്ടര്‍ ജനറല്‍ ഓഫ് കൊമേഴ്സ്യല്‍ റെപ്രസന്റേഷന്‍ ഓഫീസ് ഹമദ് ബിന്‍ ജാബര്‍ അല്‍ മഹ്റൂഖി എന്നിവര്‍ പാര്‍ക്ക്സ് ഡിപ്പാര്‍ട്ട്മെന്റ് അസിസ്റ്റന്റ് ഡയറക്ടര്‍ മുഹമ്മദ് ഇബ്രാഹിം അല്‍ സാദയ്ക്കും ദോഹ മുന്‍സിപ്പാലിറ്റിയിലെ നാസര്‍ ഡാര്വിഷിനും മറ്റ് ഉദ്യോഗസ്ഥര്‍ക്കുമൊപ്പം ചടങ്ങില്‍ പങ്കെടുത്തു.