Thursday, January 27, 2022
HomeGulfആരോഗ്യ വിവരങ്ങൾ ഇനി 'ഷി​ഫ' ആപ്പിലൂടെ; പുതിയ ആപ്ലിക്കേഷനുമായി ഒമാൻ

ആരോഗ്യ വിവരങ്ങൾ ഇനി ‘ഷി​ഫ’ ആപ്പിലൂടെ; പുതിയ ആപ്ലിക്കേഷനുമായി ഒമാൻ

മ​സ്ക​ത്ത്: ആരോഗ്യ വിവരങ്ങൾ ഇനി ‘ഷി​ഫ’ ആപ്പിലൂടെ അറിയാം. വി​വി​ധ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ചി​കി​ത്സി​ച്ച വി​വ​ര​ങ്ങ​ള്‍ ല​ളി​ത​വും സു​ഗ​മ​വു​മാ​യ രീ​തി​യി​ല്‍ അറിയാനുള്ള ആപ്ലികേഷനാണ് ഒമാൻ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയിരിക്കുന്നത്. മ​​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​തി​ട്ടു​ള്ള ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ വി​വ​ര​ങ്ങ​ളാ​യി​രി​ക്കും ഷി​ഫ ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ല​ഭ്യ​മാ​കു​ക. ആ​രോ​ഗ്യ സേ​വ​ന ദാ​താ​ക്ക​ളു​മാ​യി കൂ​ടി​യാ​ലോ​ച​ന​ക​ളും മ​റ്റും കൈ​മാ​റു​ന്ന​തി​നു​ള്ള പ്ലാ​റ്റ്ഫോ​മാ​യും ആ​പ്ലി​ക്കേ​ഷ​ന്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​കും. ആ​പ്​ സ്​​റ്റോ​ര്‍, ഗൂ​ഗ്​​ള്‍ പ്ലേ ​സ്​​റ്റോ​ര്‍, ഹു​വാ​യ് ആ​പ് ഗാ​ല​റി എ​ന്നി​വ​യു​ള്‍​പ്പെ​ടെ ഒ​ട്ടു​മി​ക്ക സ്​​റ്റോ​റു​ക​ളി​ല്‍​നി​ന്നും ആ​പ്ലി​ക്കേ​ഷ​ന്‍ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​വു​ന്ന​താ​ണ്.

Most Popular