തുറസ്സായ സ്ഥലങ്ങളിൽ ഇന്ന് മുതൽ ജോലിക്ക് നിയന്ത്രണം

ദോഹ: ഖത്തറിൽ തുറസ്സായ സ്ഥലങ്ങളിൽ ഇന്ന് മുതൽ ജോലിക്ക് നിയന്ത്രണം. കടുത്ത ചൂടിനെ തുടർന്ന് രാവിലെ പത്തു മണിമുതൽ ഉച്ചകഴിഞ്ഞ 3 . 30 വരെയാണ് നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബർ പതിനഞ്ച് വരെയാണ് ഈ നിയന്ത്രണം തൊഴിൽ മന്ത്രാലയമേർപ്പെടുത്തിയിരിക്കുന്നത്.