Saturday, August 13, 2022
HomeUncategorizedഒതായി ചാത്തലൂർ വെൽഫെയർ കമ്മറ്റി ഹാജിമാർക്ക് സ്വീകരണം നൽകി

ഒതായി ചാത്തലൂർ വെൽഫെയർ കമ്മറ്റി ഹാജിമാർക്ക് സ്വീകരണം നൽകി

ജിദ്ദ : ഒതായി ചാത്തല്ലൂർ വെൽഫെയർ കമ്മറ്റി ഒതായി ചാത്തല്ലൂർ പ്രദേശത്തുനിന്നു ഹജ്ജ് നിർവഹിക്കുവാൻ വന്ന ഹാജിമാർക്ക് സ്വീകരണം നൽകി. ഷറഫിയ ഇമ്പിരിയൽ ഓഡിറ്റോറിയത്തിൽ നടന്ന സ്വീകരണ പരിപാടി, രക്ഷാധികാരി സുൽഫീക്കർ ഒതായി ഉദ്‌ഘാടനം ചെയ്തു.

കൊറോണ മഹാമാരി മൂലം രണ്ട് വര്ഷം നിന്ന് പോയ ഹാജിമാർക്കുള്ള സ്വീകരണ പരിപാടി, വളരെ റിസ്ക് എടുത്ത് മുഴുവൻ ഹാജിമാരയും ജിദ്ദയിൽ കൊണ്ടുവരുകയും സ്വീകരണത്തിന് ശേഷം മക്കയിൽ കൊണ്ടുവിടുകയും ചെയ്ത കമ്മറ്റി അംഗങ്ങളെ പ്രത്യേകം അഭിനന്ദിക്കുന്നതായി സുൽഫീക്കർ പറഞ്ഞു.

മുജീബ് സലാഹി മുഖ്യപ്രഭാഷണം നിർവഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി ഹബീബ് കാഞ്ഞിരാല അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി പി നൗഷാദ് ,സ്വാഗതം പറഞ്ഞു, ട്രസ്സ്‌റെർ അമീൻ ചെമ്മല നന്ദി പറഞ്ഞു.

ഹാജിമാർക്കുള്ള ഉപഹാരം സുൽഫീക്കർ, ഹബീബ് എന്നിവർ കൈമാറി, മക്കയിലും മിനയിലുമായി സേവനം അനുഷ്ഠിക്കുന്ന വിവിധ സംഘടനകളുടെ സന്നദ്ധ പ്രവർത്തകരുടെ സേവനം കാണുമ്പോൾ അവരെ ഓർത്ത് അഭിമാനം തോന്നുന്നതായി സ്വീകരണത്തിന് നന്ദി പറഞ്ഞു കൊണ്ട് അഫ്സ ഷറഫുദ്ദിൻ പറഞ്ഞു. ബാബു ഷബീബ്, ഷറഫുദ്ദിൻ കെ ടി, ഫാസിൽ ഒതായി എന്നിവർ സംസാരിച്ചു.

Most Popular