Thursday, June 17, 2021
Home Uncategorized ബഹ്‌റൈനില്‍ ഇന്നലെ ആയിരത്തില്‍ താഴെ കോവിഡ് കേസുകള്‍

ബഹ്‌റൈനില്‍ ഇന്നലെ ആയിരത്തില്‍ താഴെ കോവിഡ് കേസുകള്‍

മനാമ: ബഹ്റൈനില്‍ 997 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 361 പേര്‍ പ്രവാസി തൊഴിലാളികളും 55 പേര്‍ യാത്രക്കാരുമാണ്. മറ്റ് 581 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നിലവില്‍ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 11155 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1075 പേര്‍ രോഗമുക്തി നേടി. ഇതുവരെ രാജ്യത്ത് 1,52361 പേര്‍ കോവിഡ്മുക്തരായിട്ടുണ്ട്. ഏഴ് പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ ആകെ 581 കോവിഡ് മരണങ്ങളായി. അതേസമയം 92 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇന്നലെ 16033 പേര്‍ പുതുതായി കോവിഡ് പരിശോധന നടത്തി. 6.22 ശതമാനമാണ് ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

 

Most Popular