Saturday, May 15, 2021
Home Gulf Qatar ഖത്തറില്‍ 1,30,000 പേര്‍ പകര്‍ച്ചപ്പനിക്കുള്ള കുത്തിവയ്‌പ്പെടുത്തു; വാക്‌സിന് വന്‍ ഡിമാന്‍ഡ്

ഖത്തറില്‍ 1,30,000 പേര്‍ പകര്‍ച്ചപ്പനിക്കുള്ള കുത്തിവയ്‌പ്പെടുത്തു; വാക്‌സിന് വന്‍ ഡിമാന്‍ഡ്

ദോഹ: ഒക്ടോബര്‍ മധ്യത്തില്‍ ആരംഭിച്ച സീസണല്‍ പകര്‍ച്ചപ്പനി വിരുദ്ധ കാംപയ്‌നില്‍ ഇതിനകം 1,30,000 പേര്‍ കുത്തിവയ്‌പ്പെടുത്തതായി ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ വര്‍ഷത്തേതിന്റെ ഇരട്ടി ആളുകളാണ് ഇക്കുറി സൗജന്യ വാക്‌സിന്‍ സ്വീകരിച്ചത്.

രാജ്യത്തെ എല്ലാ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ ക്ലിനിക്കുകളിലും വാക്‌സിന്‍ ലഭ്യമാണ്. അതിന് പുറമേ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകള്‍, തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ, അര്‍ധ സര്‍ക്കാര്‍ ക്ലിനിക്കുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലും കുത്തിവയ്പ്പ് എടുക്കാവുന്നതാണ്.

ഈ വര്‍ഷം വാക്‌സിന്‍ സ്വീകരിക്കുന്നതിന് തയ്യാറായി നിരവധി പേര്‍ മുന്നോട്ട് വന്നിട്ടുണ്ട്. നവംബറില്‍ ദിവസം 3,500നും 4,000നും ഇടയില്‍ ആളുകള്‍ കുത്തിവയ്‌പ്പെടുക്കാനെത്തി. കോവിഡ് പശ്ചാത്തലത്തില്‍ പകര്‍ച്ചപ്പനി കുത്തിവയ്പ്പിന്റെ പ്രാധാന്യത്തെക്കുറിച്ച് ആളുകള്‍ ബോധവാന്മാരാണെന്നാണ് വ്യക്തമാകുന്നതെന്ന് നാഷനല്‍ ഹെല്‍ത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് മേധാവി അബ്ദുല്ലത്തീഫ് അല്‍ ഖാല്‍ പറഞ്ഞു.

പകര്‍ച്ചപ്പനിയ്ക്കുള്ള കുത്തിവയ്പ്പ് കോവിഡിനെ തടയില്ലെങ്കിലും രണ്ട് രോഗവും ഒരേസമയം ബാധിച്ചാല്‍ പ്രായമായവരിലും മറ്റും അപകട സാധ്യതയുണ്ടെന്ന് അല്‍ ഖാല്‍ ചൂണ്ടിക്കാട്ടി.
Over 130,000 people receive flu vaccine in Qatar

Most Popular