News Flash
X
ഓവർസീസ് എൻ സി പി കുവൈറ്റ് -ഡി.പി. ത്രിപാഠി അനുസ്മരണം

ഓവർസീസ് എൻ സി പി കുവൈറ്റ് -ഡി.പി. ത്രിപാഠി അനുസ്മരണം

personSJ access_timeSaturday January 9, 2021
HIGHLIGHTS
ജനറൽ സെക്രട്ടറി ജീവ്സ് എരിഞ്ചേരി സ്വാഗതം പറഞ്ഞ ചടങ്ങിൽ ദേശീയ പ്രസിഡണ്ട് ബാബു ഫ്രാൻസീസ് അനുസ്മരണ പ്രഭാഷണം നടത്തി.

എന്‍.സി.പി ഓവർസീസ് സെല്ലിന്റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറിയും, രാജ്യസഭ എം പി യുമായിരുന്ന  ഡി.പി. ത്രിപാഠിയുടെ ഒന്നാം ചരമവാർഷികം, ഓവർസീസ് എൻ സി പി ദേശീയ കമ്മറ്റി ആചരിച്ചു. ജനറൽ സെക്രട്ടറി ജീവ്സ് എരിഞ്ചേരി സ്വാഗതം പറഞ്ഞ ചടങ്ങിൽ ദേശീയ പ്രസിഡണ്ട് ബാബു ഫ്രാൻസീസ് അനുസ്മരണ പ്രഭാഷണം നടത്തി.സണ്ണി മിറാൻഡ, മാത്യു ജോൺ, ബിജു സ്റ്റീഫൻ, രവി മണ്ണായത്ത് എന്നീ എക്സിക്യൂട്ടീവ് അംഗങ്ങളും ബിജു ബാനു, പ്രസൂൺ എന്നിവരും പങ്കെടുത്തു. ട്രഷറർ രവീന്ദ്രൻ ചടങ്ങിൽ പങ്കെടുത്തവർക്ക് നന്ദി പറഞ്ഞു.

SHARE :
folder_openTags
content_copyCategory