ദോഹ: ഖത്തറിലെ മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് പി. എ. മുബാറക്കിന്റെ (ക്ലീയര്‍ ഫാസ്റ്റ് ,മാനേജിംഗ് ഡയറക്ടര്‍) ഭാര്യ നാജിയ മുബാറക്(55) ഹൃദയാഘാതം മൂലം അന്തരിച്ചു. ഗുരുതരമായി കോവിഡ് ബാധിച്ച് കഴിഞ്ഞ ഒരു മാസത്തോളമായി ഇവര്‍ ഹമദ് ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. ഇന്ന് വെളുപ്പിന് മൂന്ന് മണിക്ക് ഹമദ് ഹോസ്പിറ്റലില്‍ വെച്ചാണ് മരണമെന്ന് മുബാറക് അറിയിച്ചു. ഇന്ന് രാത്രി ഇശാ നമസ്കാരത്തിന് ശേഷം അബു ഹമൂര്‍ ഖബര്‍സ്ഥാനില്‍ മയ്യത്തു സംസ്കരിക്കും. കെ.എം.സി.സി മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും മിനിസ്ട്രി ഓഫ് കോമേഴ്സ് മുന്‍ ഉദ്യോഗസ്ഥനുമായിരുന്നു ഭര്‍ത്താവ് മുബാറക്. കഴിഞ്ഞ 35 വര്‍ഷമായി ഖത്തറിലുള്ള ഇവര്‍ മുബാറകിനൊപ്പം വിവിധ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു.
ആലപ്പുഴ കണ്ടത്തില്‍ മുഹമ്മദ് ഹസ്സന്റെ മകളാണ് നാജിയ. മക്കള്‍: നാദിയ(ദുബൈ), ഫാത്തിമ(ഖത്തര്‍). മരുമക്കള്‍: മുഹമ്മദ് ഷമീന്‍ (ഇത്തിസാലാത്, ദുബൈ), മുഹമ്മദ് പര്‍വീസ് (ഖത്തര്‍ ഫൗണ്ടേഷന്).
ALSO WATCH: