Sunday, December 4, 2022
HomeGulfഅൽഖോറിലെ പാണ്ട ഹൗസ് പാർക്ക് തുറന്നു

അൽഖോറിലെ പാണ്ട ഹൗസ് പാർക്ക് തുറന്നു

ദോഹ: ലോകകപ്പ് സമ്മാനമായി ചൈന ഖത്തറിന് സമ്മാനിച്ച പാണ്ടകളെ ഇനി സന്ദർശകർക്ക് അടുത്തുകാണാം. നഗരസഭ മന്ത്രാലയത്തിന്റെ ഔൻ ആപ്പിലൂടെയാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. ദിവസവും രാവിലെ 10 മുതൽ വൈകിട്ട് 6 വരെയാണ് പ്രവേശനം. 14 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് 25 റിയാലും മുതിർന്നവർക്ക് 50 റിയാലുമാണ് നിരക്ക്.

സുഹെയ്ൽ, തുറായ എന്നിങ്ങനെ നക്ഷത്രങ്ങളുടെ പേരാണ് ഭീമൻ പാണ്ടകൾക്ക് നൽകിയിരിക്കുന്നത്. മധ്യ പൂർവ ദേശത്ത് ഇതാദ്യമായാണ് പാണ്ടകൾക്കായി വാസ സ്ഥലമൊരുക്കുന്നത്.

പൂന്തോട്ടം, പബ്ലിക് പാർക്ക്, തണലേകാൻ 2,814 മരങ്ങൾ, 300 വാഹനങ്ങൾക്കുള്ള പാർക്കിങ് സൗകര്യങ്ങൾ, എജ്യൂക്കേഷൻ മുറി, എന്നിവയെല്ലാമാണ് സന്ദർശകർക്കായി ഇവിടെയുള്ളത്.

Most Popular