Wednesday, September 28, 2022
HomeGulfറാസ് ബു ഫോണ്ടാസ് മെട്രോ സ്റ്റേഷനിലെ പാർക്ക് & റൈഡ് സൗകര്യം താത്കാലികമായി അടയ്ക്കുന്നു

റാസ് ബു ഫോണ്ടാസ് മെട്രോ സ്റ്റേഷനിലെ പാർക്ക് & റൈഡ് സൗകര്യം താത്കാലികമായി അടയ്ക്കുന്നു

ദോഹ: റാസ് ബു ഫോണ്ടാസ് മെട്രോ സ്‌റ്റേഷനിലെ പാർക്ക് & റൈഡ് സൗകര്യം 2022 സെപ്റ്റംബർ 1 മുതൽ താൽക്കാലികമായി അടച്ചിടും. ദോഹ മെട്രോ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിട്ടേക്കുമെന്നാണ് മുന്നറിയിപ്പ്.

ഫ്രീ സോണിൽ (എൻട്രൻസ് 2) അല്ലെങ്കിൽ അൽ-വക്രയിൽ (എൻട്രൻസ് 2) ലഭ്യമായ പാർക്ക് & റൈഡ് സൗകര്യം ഉപയോഗിക്കാൻ ദോഹ മെട്രോ യാത്രക്കാരോട് അഭ്യർത്ഥിച്ചു.

മെട്രോ ലിങ്ക് സേവനങ്ങൾ ശനിയാഴ്ച മുതൽ ബുധൻ വരെ രാവിലെ ആറ് മുതൽ രാത്രി 11 വരെയും വ്യാഴാഴ്ച രാവിലെ ആറ് മുതൽ രാത്രി 11:59 വരെയും വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി 11:59 വരെയും പ്രവർത്തിക്കും.

Most Popular