Thursday, July 29, 2021
Home Uncategorized സ്വർണക്കവർച്ച കേസിലെ പ്രതികൾ കരിപ്പൂരിൽ നിന്ന് യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി ലഗേജ് കവർന്നതായി പരാതി

സ്വർണക്കവർച്ച കേസിലെ പ്രതികൾ കരിപ്പൂരിൽ നിന്ന് യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി ലഗേജ് കവർന്നതായി പരാതി

കരിപ്പൂർ: സ്വര്ണ്ണകവർച്ച കേസിലെ പ്രതികൾ കരിപ്പൂരിൽ നിന്ന് യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി ലഗേജ് കവർന്നതായി പരാതി. പാലക്കാട് പുതുനഗരം സ്വദേശിയാണ് കരിപ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. രാമനാട്ടുകര അപകടം നടന്ന ദിവസം പാലക്കാട് സ്വദേശിയെ തട്ടിക്കൊണ്ടു പോയത്. ജൂണ്‍ 21ാം തീയതി പുലര്‍ച്ചെയാണ് റിയാദില്‍ നിന്നെത്തിയ ആൾ കരിപ്പൂരില്‍ വിമാനമിറങ്ങിയത്. തുടര്‍ന്ന് നാലംഗ സംഘം കണ്ണുകെട്ടി കാറില്‍ തട്ടിക്കൊണ്ടു പോവുകയായിരുന്നെന്നാണ് പരാതി. തന്നെ മര്‍ദിക്കുകയും ലഗേജും രണ്ടു മൊബൈല്‍ ഫോണുകളും തട്ടിയെടുത്തെന്നും പിന്നീട് പാലക്കാട് ഇറക്കിവിട്ടെന്നും പരാതിയില്‍ പറയുന്നു.

രാമനാട്ടുകര സ്വർണകവർച്ചാ ആസൂത്രണക്കേസിലെ പ്രതികളായ കൊടുവള്ളി സംഘാംഗങ്ങളായ ഫിജാസും ഷിഹാബും മറ്റ് രണ്ട് പേരും ചേർന്നാണ് യാത്രക്കാരനെ തട്ടികൊണ്ടുപോയത്. പൊലീസിന് ലഭിച്ച സൂചനകളനുസരിച്ച് തട്ടിക്കൊട്ടുപോയതായി പരാതി നല്‍കിയ വ്യക്തിയും സ്വര്‍ണക്കടത്ത് സംഘാങ്ങളും നേരത്തെ പരിചയമുണ്ട്. ഈ നിലയ്ക്കും പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Most Popular