വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് രോഗി മരിച്ച സംഭവത്തില്‍ ഡോക്sര്മാരില് നിന്നുണ്ടായത് ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്
അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ പ്രാഥമിക അന്വേഷണത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടന്നത് എണ്ണമറ്റ വീഴ്ചകളാണ്. എറണാകുളത്ത് നിന്ന് അവയവം എത്തുന്ന സമയത്ത് വകുപ്പ് മേധാവികള്‍ ആശുപത്രിയിലുണ്ടായിരുന്നില്ല. രാവിലെ മുതല്‍ അവയവം എത്തും വരെ ഡോക്ടര്‍മാരുടെ വാട്സപ്പ് ഗ്രൂപ്പില്‍ അലേര്‍ട്ടുകള്‍ നല്‍കിയെങ്കിലും മുന്നൊരുക്കം നടത്തിയില്ല.
ആംബുന്‍സ് എത്തുന്നവിവരം സെക്യൂരിറ്റി വിഭാഗത്തെ അറിയിക്കുന്നതിലും വീഴ്ച പറ്റി. അവയവം അടങ്ങിയ പെട്ടി ഏറ്റുവാങ്ങാന്‍ ബന്ധപ്പെട്ട വകുപ്പിലെ ഡോക്ടര്‍മാര്‍ എത്തിയില്ല.
സംഭവത്തില്‍ വീഴ്ച പറ്റിയിട്ടില്ലെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് വിശദീകരണം നല്‍കിയെങ്കിലും ഇത് തള്ളികൊണ്ടാണ് നെഫ്രോളജി, യൂറോളജി മേധാവികളെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. പൊലീസ് സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിച്ചിട്ടും ഡോക്ടര്‍മാരില്‍ നിന്നുണ്ടായ സമീപനത്തെ ഇന്നലത്തെ ഉന്നതതല യോഗത്തില്‍ മന്ത്രി കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്.
മരിച്ച സുരേഷ് കുമാറിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. മരണത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മതി തുടര്‍നടപടി എന്ന നിലപാടിലാണ് പൊലീസ്.
സംഭവത്തില്‍ പൊലീസ് കേസെടുത്തിരുന്നു. മരിച്ച കാരക്കോണം സ്വദേശി സുരേഷിന്റെ (54) സഹോദരന്റെ പരാതിയിലാണ് കേസ് എടുത്തത്. എറണാകുളം രാജഗിരി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന മസ്തിഷ്ക മരണം സംഭവിച്ച 34 കാരന്റെ വൃക്കയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുവന്നത്.
ശനിയാഴ്ചയായിരുന്നു ഇയാളുടെ മസ്തിഷ്കമരണം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഒരു വൃക്ക കോട്ടയം മെഡിക്കല്‍ കോളജിനും മറ്റൊരു വൃക്കയും പാന്‍ക്രിയാസും കൊച്ചി അമൃത ആശുപത്രിയിലേക്കും കരള്‍ രാജഗിരി ആശുപത്രിക്കും അനുവദിച്ചു. എന്നാല്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ അനുയോജ്യമായ രോഗി ഇല്ലാതിരുന്നതിനെ തുടര്‍ന്നാണ് വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളജിന് അനുവദിച്ചത്.