നടുമുറ്റം വിൻ്റർ ക്യാമ്പ്: “വിൻ്റർ സ്പ്ലാഷ് 2020” സമാപിച്ചു

winter splash 2020

വിജ്ഞാനത്തിൻ്റെയും വിനോദത്തിൻ്റെയും മാമാങ്കം തീർത്ത് നടുമുറ്റം വിൻ്റർ ക്യാമ്പ് – വിൻ്റർ സ്പ്ലാഷ് 2020 സമാപിച്ചു. കുട്ടികളുടെ വളർച്ചയും വ്യക്തിത്വവികാസവും ഉന്നം വച്ച് എല്ലാ വർഷവും സംഘടിപ്പിക്കാറുള്ള വിൻ്റർ ക്യാമ്പ് പതിവ് പോലെ ഈ വർഷവും വളരെ വിജയകരമായി നടന്നു. കോവിഡ് എന്ന മഹാമാരി നിറച്ച ആശങ്കയുടെ ഈ കാലഘട്ടത്തിൽ, ശുഭാപ്തി വിശ്വാസത്തെ ചേർത്ത് പിടിച്ച് കൊണ്ട്, ഒഴിവ് ദിനങ്ങളെ ആഘോഷമാക്കാൻ കൾച്ചറൽ ഫോറം നടുമുറ്റം നടത്തിയ ദ്വിദിന ഓൺലൈൻ വിൻ്റർ ക്യാമ്പ് ‘ വിൻ്റർ സ്പ്ലാഷ് 2020’ അവസാനിച്ചു. വിജ്ഞാനം വിനോദം വ്യക്തിത്വ വികാസം എന്നീ വിഷയങ്ങൾക്ക് ഊന്നൽ നൽകി വിവിധ സെഷനുകളിലായി നടന്ന ക്യാമ്പ് കുട്ടികൾക്ക് ഒരു മികച്ച അനുഭവമായി. വ്യക്തിത്വ വികാസം, ബ്രെയിൻ ജിം, ക്രാഫ്റ്റ്, സ്റ്റോറി ടൈം, യോഗ, റോബോട്ടിക്സ്, തുടങ്ങി വിവിധ സെഷനുകളിലായിരുന്നു ക്യാമ്പ്. മൻസൂർ മൊയ്തീൻ, നുഫൈസ എം ആർ, വാഹിദ നസീർ, അനീസ് റഹ്മാൻ, മനീഷ് മോഹൻ, അസ്സീം ഹുസൈൻ,ഫൗസിയ മനാഫ് എന്നിവർ വ്യത്യസ്ത വിഷയങ്ങളിൽ കുട്ടികളുമായി സംവദിച്ചു. സർട്ടിഫിക്കറ്റ് കുട്ടികൾക്ക് ഇമെയിൽ വഴി വിതരണം ചെയ്തു.

സമാപന ചടങ്ങിൽ കൾച്ചറൽ ഫോറം പ്രസിഡൻ്റ് ഡോ. താജ് ആലുവ, വൈസ് പ്രസിഡൻ്റ് ശ്രീമതി. ആബിദ എൻ.എ, എന്നിവർ സംസാരിച്ചു. കുട്ടികളും, ട്രൈനെർസും അവരുടെ  ക്യാമ്പ് അനുഭവങ്ങൾ പങ്കുവച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. കൾച്ചറൽ ഫോറം നടുമുറ്റം എക്സിക്യൂട്ടീവ് മെമ്പർ സമീന അനസ് സ്വാഗതവും, വിൻ്റർ ക്യാമ്പ് ഹെഡ്ഡ് ഹസ്ന അബ്ദുൽഹമീദ് നന്ദിയും പറഞ്ഞു. ആബിദ. എൻ. എ, റുബീന മുഹമ്മദ്‌ കുഞ്ഞി, ഹസ്ന അബ്ദുൽഹമീദ്,  മുബീന ഫാസിൽ,സമീന അനസ്,  നുഫൈസ എം. ആർ,    സന നസീം, ശാദിയാ ശരീഫ്, സുമയ്യ താസീൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.