Thursday, December 8, 2022
HomeGulfഖത്തറിൽ ട്രക്കുകളുടെ ഭാരം നിരീക്ഷിക്കുന്നതിന് പുതിയ സംവിധാനം വരുന്നു

ഖത്തറിൽ ട്രക്കുകളുടെ ഭാരം നിരീക്ഷിക്കുന്നതിന് പുതിയ സംവിധാനം വരുന്നു

ദോഹ: ഖത്തറിൽ ട്രക്കുകളുടെ ഭാരം നിരീക്ഷിക്കുന്നതിന് പുതിയ സംവിധാനം ഏർപ്പെടുത്തുന്നു. അമിതഭാരം കയറ്റിയ ട്രക്കുകളുടെ ഭാരം നിരീക്ഷിക്കുന്നതിന് ആധുനിക ഉപകരണങ്ങൾ സ്ഥാപിക്കുമെന്നും, ലംഘനം രേഖപ്പെടുത്തുമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വ്യക്തമാക്കി.

സ്മാർട് ഉപകരണങ്ങൾ വഴി ട്രക്കുകളുടെ ഭാരം അളക്കുന്നതിനുള്ള പുതിയ സംവിധാനം ഉടൻ സജ്ജമാകും.

11 ട്രക്ക് വെയിംഗ് സ്റ്റേഷനുകൾക്ക് പുറമേ, നൂതന നിരീക്ഷണ സംവിധാനം ഉപയോഗിച്ച് പട്രോളിംഗ് നടത്തി ട്രക്കുകളുടെ ഭാരം അളക്കും. കൂടാതെ നിയമലംഘകരെ പിടികൂടാനും സാധിക്കുമെന്ന് ട്രാഫിക് പ്ലാനിംഗ് ഡിപ്പാർട്ട്‌മെന്റിലെ ഓഫീസർ ഫസ്റ്റ് ലെഫ്റ്റനന്റ് എഞ്ചിനീയർ അബ്ദുൾ റഹ്മാൻ അൽ മൻസൂരി പറഞ്ഞു.

Most Popular