Friday, October 22, 2021
HomeUncategorizedപെഗസസ് ഫോണ്‍ ചോർത്തൽ പട്ടികയിൽ അനിൽ അംബാനിയും അലോക് വര്‍മയും

പെഗസസ് ഫോണ്‍ ചോർത്തൽ പട്ടികയിൽ അനിൽ അംബാനിയും അലോക് വര്‍മയും

ന്യൂഡല്‍ഹി: പെഗസസ് ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് പുതിയ പട്ടിക പുറത്ത്. റാഫേല്‍ വിമാന കരാറുമായി ബന്ധപ്പെട്ട വിവാദ സമയത്ത് റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിയുടെ ഫോണും ചോര്‍ത്തിയതായി വെളിപ്പെടുത്തല്‍. മുന്‍ സിബിഐ ഡയറക്ടര്‍ അലോക് വര്‍മ, മുന്‍ സ്പെഷ്യല്‍ ഡയറക്ടറായ രാകേഷ് അസ്താന, മുന്‍ അഡീഷണല്‍ ഡയറക്ടറായിരുന്ന എ.കെ.ശര്‍മ, വ്യവസായി അനില്‍ അംബാനി എന്നിവരുടെ ഫോണുകളും നിരീഷണത്തിലുണ്ടായിരുന്നതായി ദി വയര്‍ ആണ് റിപ്പോർട്ട് ചെയ്യുന്നത്.

ദി വയര്‍ പുറത്ത് വിട്ട പുതിയ പട്ടികയില്‍ അനില്‍ അംബാനിയുടെ കീഴില്‍ ജോലി ചെയ്യുന്ന ടോണി ജേസുദാന്‍, ഫ്രഞ്ച് കമ്പനിയായ ഡസ്സോൾട്ട് ഏവിയേഷന്റെ ഇന്ത്യന്‍ പ്രതിനിധിയായ വെങ്കട റാവു പോസിനയുടെ പേരുകളും ഉള്‍പ്പെടുന്നു. അലോക് വര്‍മയുടെ കുടുംബാംഗങ്ങളും പട്ടികയിലുണ്ട്.

2018ല്‍ 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള നീക്കത്തെ ചൊല്ലിയുള്ള വിവാദസമയത്താണ് അനില്‍ അംബാനിയുടെയും റിലയന്‍സ് എ.ഡി.എ ഗ്രൂപ്പിലെ മറ്റൊരു ഉദ്യോഗസ്ഥന്റെയും ഫോണ്‍ നിരീക്ഷണത്തിലാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

ടിബറ്റൻ ആത്മീയ നേതാവായ ദലൈലാമയുടെ അടുത്ത ഉപദേശകരുടെയും അദ്ദേഹത്തിന്റെ സ്റ്റാഫ് അംഗങ്ങളുടെയും ഫോണുകളും എൻഎസ്ഒയുടെ പെഗാസസ് ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ചോർത്താൻ ലക്ഷ്യമിട്ടിരുന്നതായി റിപ്പോർട്ടുകളുണ്ട്.

നിരവധി ടിബറ്റൻ ഉദ്യോഗസ്ഥരുടെയും ആക്ടിവിസ്റ്റുകളുടെയും ഫോൺനമ്പറുകൾ ഡാറ്റബേസിൽ കണ്ടതായി ‘ദ വയറാ’ണ് റിപ്പോർട്ട് ചെയ്തത്. 2017 ആദ്യം മുതൽ 2019ന്റെ തുടക്കം വരെയാണ് ഫോൺനമ്പറുകൾ നിരീക്ഷിക്കപ്പെട്ടത് എന്നാണ് സൂചന.

Most Popular