Saturday, June 19, 2021
Home Newsfeed പ്രായപരിധി കുറച്ചു, 30 വയസിന് മേലെയുള്ളവർക്കും ഖത്തറിൽ വാക്സിൻ

പ്രായപരിധി കുറച്ചു, 30 വയസിന് മേലെയുള്ളവർക്കും ഖത്തറിൽ വാക്സിൻ

30 വയസിന് മുകളിലുള്ള ആളുകൾക്ക് വാക്സിൻ സ്വീകരിക്കാമെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. ഈദ് അവധിക്ക് ശേഷം 30 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാവർക്കും വാക്സിൻ സ്വീകരിക്കാൻ അർഹതയുണ്ടെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അടുത്തിടെ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു. പൊതുജനാരോഗ്യ മന്ത്രാലയ വെബ്‌സൈറ്റ് (www.moph.gov.qa) വഴി പൗരന്മാർക്ക് രജിസ്റ്റർ ചെയ്യാം.

നാഷണൽ കോവിഡ് -19 വാക്സിനേഷൻ പ്രോഗ്രാമിന്റെ ഘട്ടം ഘട്ടമായുള്ള പദ്ധതിയുടെ ഭാഗമായാണ് ഇത്തരം മാറ്റങ്ങൾ. നിലവിൽ 2.1 ദശലക്ഷത്തിലധികം വാക്സിനുകൾ എടുത്തുകഴിഞ്ഞു 24 മണിക്കൂറിനുള്ളിൽ 36,626 കോവിഡ് -19 വാക്സിൻ ഡോസുകളാണ് ഇതുവരെ നൽകിയത്.

ഖത്തറിൽ  ജനസംഖ്യയുടെ 53.8% പേർക്ക് കുറഞ്ഞത് ഒരു ഡോസ് വാക്സിൻ ലഭിച്ചു. 60 വയസ്സിനു മുകളിലുള്ളവരിൽ 89.2% പേർക്ക് കുറഞ്ഞത് ഒരു ഡോസെങ്കിലും വാക്സിനേഷൻ നൽകിയിട്ടുണ്ട്, 83.7% പേർക്ക് രണ്ട് ഡോസുകളും ലഭിച്ചു. ദേശീയ വാക്സിനേഷൻ പ്രോഗ്രാമിൽ 30 വയസും അതിൽ കൂടുതലുമുള്ള ആളുകളെ ഉൾപ്പെടുത്തുന്നത് രാജ്യത്ത് പ്രതിരോധ കുത്തിവയ്പ് നടത്തുന്നവരുടെ എണ്ണം വർദ്ധിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

അതേസമയം, 12 മുതൽ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് ഖത്തറിൽ ഫൈസർ-ബയോടെക് കോവിഡ് -19 വാക്സിൻ ലഭിക്കുന്നതിന് രജിസ്റ്റർ ചെയ്യാം. വാക്സിൻ എടുക്കുന്നതിനായി രക്ഷകർത്താക്കൾക്ക് വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്യാൻ കഴിയും.

 

Most Popular