Tuesday, September 21, 2021
Home Uncategorized ഒമാനില്‍ അടിയന്തര യാത്രസേവനങ്ങൾക്കുള്ള അനുമതി ജോയന്റ് ഓപ്പറേഷൻ സെന്റര്‍ വഴി ലഭ്യമാകും

ഒമാനില്‍ അടിയന്തര യാത്രസേവനങ്ങൾക്കുള്ള അനുമതി ജോയന്റ് ഓപ്പറേഷൻ സെന്റര്‍ വഴി ലഭ്യമാകും

ഒമാന്‍: ഒമാനില്‍ അടിയന്തര യാത്ര സേവനങ്ങൾക്കുള്ള അനുമതി ജോയന്റ് ഓപറേഷന്‍ സെന്റര്‍ വഴി ലഭ്യമാകും. അടിയന്തര യാത്രകളും മറ്റും ആവശ്യമുള്ളവര്‍ക്ക് 1099 എന്ന നമ്പറില്‍ വിളിച്ചാല്‍ ഓപറേഷന്‍ സെന്ററുമായി ബന്ധപ്പെടാന്‍ സാധിക്കും. റോയല്‍ ഒമാന്‍ പൊലീസ്, ഹെല്‍ത്ത് കെയര്‍, ടൂറിസം, വാണിജ്യം-വ്യവസായം, നഗരസഭ, കമ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി,കൃഷി, ഫിഷറീസ്, വാട്ടര്‍ റിസോഴ്‌സ് എന്നീ വിഭാഗങ്ങളിലെ പ്രതിനിധികള്‍ അടങ്ങിയതാണ് ഇതിലെ അംഗങ്ങള്‍. മസ്‌കത്ത് വിമാനത്താവളത്തിലെ കൊവിഡ് പരിശോധന കേന്ദ്രം ലോക്ഡൗണ്‍ കാലയളവില്‍ പ്രവര്‍ത്തിക്കും.

 

Most Popular