Wednesday, September 28, 2022
HomeGulfഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ ഉടന്‍ നീക്കം ചെയ്യണം; യോഗം വിളിച്ച് ഖത്തർ മുൻസിപ്പൽ മന്ത്രാലയം

ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ ഉടന്‍ നീക്കം ചെയ്യണം; യോഗം വിളിച്ച് ഖത്തർ മുൻസിപ്പൽ മന്ത്രാലയം

ദോഹ: മുന്‍സിപ്പാലിറ്റിക്ക് കീഴിലുള്ള റോഡുകളിലും നടപ്പാതകളിലും പൊതു സ്‌ക്വയറുകളിലും ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഖത്തർ മുനിസിപ്പല്‍ മന്ത്രാലയം വിവിധ കമ്യുണിറ്റി പ്രതിനിധികളുടെ യോഗം വിളിച്ചുചേര്‍ത്തു.

യോഗത്തില്‍ ഖത്തറിലെ നിരവധി കമ്മ്യൂണിറ്റി പ്രതിനിധികള്‍ പങ്കെടുത്തു. ഇത്തരം പ്രവൃത്തികള്‍ നഗരത്തിന്റെ സൗന്ദര്യത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നും പാരിസ്ഥിതിക നാശത്തിന് കാരണമാകുന്നുവെന്നും യോഗത്തിൽ അധികൃതർ വ്യക്തമാക്കി.

പൊതുതാല്‍പര്യം മുന്‍നിര്‍ത്തി മുനിസിപ്പാലിറ്റി അധികൃതരുടെയും കമ്യുണിറ്റി അംഗങ്ങളുടെയും സംയുക്ത പ്രവര്‍ത്തനത്തിലൂടെ ഇത്തരം പ്രവണതകള്‍ തടയാന്‍ കഴിയുമെന്ന് ദോഹ മുനിസിപ്പാലിറ്റി ഡയറക്ടര്‍ മന്‍സൂര്‍ അജ്രാന്‍ അല്‍ ബുവൈനൈന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ,നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ കണ്ടെത്തുന്നതിനുള്ള പരിശോധനാ കാമ്പയിന്‍ മന്ത്രാലയം തുടരുകയാണ്. ഇത്തരം വാഹനങ്ങളില്‍ ഉദ്യോഗസ്ഥര്‍ ബോധവത്കരണ, മുന്നറിയിപ്പ് നോട്ടീസുകള്‍ പതിക്കുന്നുണ്ട്. നിശ്ചിത കാലയളവിന് ശേഷവും വാഹനങ്ങള്‍ നീക്കം ചെയ്തില്ലെങ്കില്‍ 25,000 ദിര്‍ഹം പിഴ ചുമത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ദോഹ മുനിസിപ്പാലിറ്റിയിലെ മുനിസിപ്പല്‍ കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ സേലം അല്‍ ഷാഫി, മുനിസിപ്പാലിറ്റിയിലെ പൊതു നിയന്ത്രണ വിഭാഗം മേധാവി ഹമദ് സുല്‍ത്താന്‍ അല്‍-ഷഹ്വാനി തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

Most Popular