Wednesday, June 23, 2021
Home Uncategorized പ്രമുഖ സാഹിത്യകാരൻ സുകുമാർ കക്കാട് അന്തരിച്ചു

പ്രമുഖ സാഹിത്യകാരൻ സുകുമാർ കക്കാട് അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത സാഹിത്യകാരന്‍ സുകുമാര്‍ കക്കാട് (82) കോവിഡ് ബാധിച്ച് മരിച്ചു. പ്രഭാഷകന്‍ കൂടിയായ സുകുമാര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് അന്തരിച്ചത്. മലപ്പുറം ജില്ലയിലെ വേങ്ങര കണ്ണമംഗലം സ്വദേശിയാണ്. ഭാര്യ: വിശാലാക്ഷി അമ്മ. മക്കള്‍: സുധീര്‍, സുനില്‍

സുകുമാര്‍ കക്കാട് പ്രൈമറി സ്‌കൂള്‍ അധ്യാപകനായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. നോവലുകള്‍, കവിതകള്‍, ബാലസാഹിത്യം തുടങ്ങി വിഭാഗങ്ങളില്‍ ഒട്ടേറെ കൃതികള്‍ പ്രസിദ്ധീകരിച്ചു. അകലുന്ന മരുപ്പച്ചകള്‍, മരണച്ചുറ്റ്, ഡൈസ്നോണ്‍, കണ്ണുകളില്‍ നക്ഷത്രം വളര്‍ത്തുന്ന പെണ്‍കുട്ടി, കലാപം കനല്‍ വിരിച്ച മണ്ണ്, ജ്വാലാമുഖികള്‍, പാട്ടിന്റെ പട്ടുനൂലില്‍, സ്നേഹഗോപുരം, സൗഹൃദഗന്ധികള്‍ തുടങ്ങിയയാണ് പ്രധാന കൃതികള്‍. മാമ്മന്‍ മാപ്പിള അവാര്‍ഡ്, സി എച്ച് അവാര്‍ഡ് 2005, ജയ്ഹൂന്‍ എക്സെലന്‍സ് അവാര്‍ഡ്, അബൂദാബി കെ എം സി സി അവാര്‍ഡ് 2008, സംസ്‌കൃതി ജിദ്ദ അവാര്‍ഡ് 2012 തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

Most Popular