Tuesday, May 11, 2021
Home Gulf Qatar ഖത്തര്‍ വിമാനത്താവളത്തില്‍ പുതിയ സാങ്കേതിക വിദ്യ; സ്‌ക്രീനിങില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഹാന്‍ഡ് ലഗേജില്‍ സൂക്ഷിക്കാം

ഖത്തര്‍ വിമാനത്താവളത്തില്‍ പുതിയ സാങ്കേതിക വിദ്യ; സ്‌ക്രീനിങില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഹാന്‍ഡ് ലഗേജില്‍ സൂക്ഷിക്കാം

ദോഹ: സങ്കീര്‍ണമായ വസ്തുക്കളില്‍ ഘടിപ്പിച്ചിട്ടുള്ള സ്‌ഫോടക വസ്തുക്കള്‍ എളുപ്പത്തില്‍ കണ്ടെത്താവുന്ന സുരക്ഷാ സക്രീനിങ് സാങ്കേതിക വിദ്യ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സജ്ജമായി. ഇതോടെ ലാപ്‌ടോപ്പ്, ടാബ്ലറ്റുകള്‍, ഡിജിറ്റല്‍ കാമറകള്‍ തുടങ്ങിയവ ഹാന്‍ഡ് ലഗേജില്‍ സൂക്ഷിച്ച് കൊണ്ട് തന്നെ യാത്രക്കാര്‍ക്ക് സുരക്ഷാ ചെക്ക് പോയിന്റ് കടക്കാനാവും.

തുടക്കത്തില്‍ പുതിയ സി2 ടെക്‌നോളജി എല്ലാ ട്രാന്‍സ്ഫര്‍ സ്‌ക്രീനിങ് ചെക്ക് പോയിന്റുകളിലും സ്ഥാപിക്കും. ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉള്‍പ്പെടെ നിറഞ്ഞുകിടക്കുന്ന ബാഗില്‍ നിന്ന് ഭീഷണി ഉയര്‍ത്തുന്ന വസ്തുക്കള്‍ കണ്ടെത്താന്‍ സാധിക്കുന്ന സുരക്ഷാ സംവിധാനമാണ് ഇസിഎസി സി2. നേരത്തേ ബാഗിലുള്ള ഇത്തരം ഉപകരണങ്ങള്‍ ബാഗില്‍ നിന്ന് വേര്‍തിരിച്ചു വയ്‌ക്കേണ്ടിയിരുന്നു. പുതിയ സംവിധാനത്തില്‍ ബാഗ് ഒരു തവണ എക്‌സ്‌റേ സ്‌ക്രീനിങില്‍ ഇട്ടാല്‍ മറ്റു തടസ്സങ്ങളോ ഫിസിക്കല്‍ പരിശോധനകളോ ഇല്ലാതെ തന്നെ തിരിച്ചെടുക്കാനാവും.

യാത്രക്കാരുടെ കാരി ബാഗുകളിലുള്ള വസ്തുക്കളിലൂടെ കോവിഡ് വ്യാപന സാധ്യത കുറയ്ക്കുന്നത് കൂടിയാണ് പുതിയ സംവിധാനം. സെക്യൂരിറ്റി ചെക്ക്‌പോയിന്റുകളില്‍ മനുഷ്യ സ്പര്‍ശനം പരമാവധി കുറയ്ക്കാനും ഇതുവഴി സാധിക്കും.

ശാരീരിക പരിശോധന ഒഴിവാക്കും വിധമുള്ള ബോഡി സ്‌കാനറുകള്‍ സ്ഥാപിക്കാനും ഹമദ് വിമാനത്താവളത്തില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ചെക്ക്‌പോയിന്റുകളില്‍ ആന്റി ബാക്ടീരിയല്‍ ട്രേകളും ട്രേകള്‍ അണുവിമുക്തമാക്കുന്ന അള്‍ട്രാ വയലറ്റ് സംവിധാനവും സജ്ജീകരിക്കാനും പദ്ധതിയുണ്ട്.

Qatar airport’s new technology allows passengers to keep electronic items in hand luggage during screening


 

Most Popular