Wednesday, September 28, 2022
HomeGulfഖത്തറിൽ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു; കണക്കുകൾ ഇങ്ങനെ

ഖത്തറിൽ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു; കണക്കുകൾ ഇങ്ങനെ

ദോഹ: ഖത്തറിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ടുകൾ. പൊതുജനാരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 862 പേര്‍ക്ക് സമൂഹ വ്യാപനം വഴി കൊവിഡ് സ്ഥിരീകരിച്ചു.

ഇതുവരെ രാജ്യത്ത് 682 കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. സെപ്റ്റംബർ 12 മുതല്‍ 18 വരെയുള്ള കൊവിഡ് കണക്കുകളാണ് മന്ത്രാലയം പുറത്തുവിട്ടത്. അതേസമയം, രോഗമുക്തി നേടുന്നവരുടെ പ്രതിദിന ശരാശരി 660 ആയി ഉയർന്നിട്ടുണ്ട്.

പ്രതിദിന ശരാശരി കേസുകള്‍ 736 ആണ്. നിലവില്‍ 5,998 ആക്റ്റീവ് കേസുകളാണ് ഉള്ളത്. രാജ്യത്ത് ആശുപത്രി ചികിത്സയിലുള്ള രോഗികളുടെ എണ്ണം 102 ആണ്. ഐ.സി.യുവില്‍ നിലവില്‍ മൂന്ന് പേരാണ് ഉള്ളത്.

Most Popular