Wednesday, September 28, 2022
HomeGulfഖത്തറിലേക്ക് വൻതോതിൽ ക്യാപ്റ്റഗൺ ഗുളികകൾ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി

ഖത്തറിലേക്ക് വൻതോതിൽ ക്യാപ്റ്റഗൺ ഗുളികകൾ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി

ദോഹ: ഖത്തറിലേക്ക് വൻതോതിൽ ക്യാപ്റ്റഗൺ ഗുളികകൾ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി. എയർ കാർഗോ ആൻഡ് പ്രൈവറ്റ് എയർപോർട്ട് കസ്റ്റംസിലെ തപാൽ കൺസൈൻമെന്റ് കസ്റ്റംസ് വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്.

സോഷ്യൽ മീഡിയ വീഡിയോയിലൂടെയാണ് കസ്റ്റംസ് ഇക്കാര്യം അറിയിച്ചത്. മരപ്പലകയിൽ പൊതിഞ്ഞ ലൈറ്റിംഗ് ഉപകരണത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് ക്യാപ്റ്റഗൺ മയക്കുമരുന്ന് കണ്ടെത്തിയത്. 13.25 കിലോഗ്രാം ഭാരമുള്ള ക്യാപ്റ്റഗണിന്റെ 81,568 ഗുളികകളാണ് എയർ കാർഗോ കസ്റ്റംസ് വിഭാഗം പിടിച്ചെടുത്തത്. സാമഗ്രികളും കള്ളക്കടത്തുകാരനും ആഭ്യന്തര മന്ത്രാലയത്തിലെ ആന്റി നാർക്കോട്ടിക് വിഭാഗത്തിന് കൈമാറി.

Most Popular