Tuesday, May 11, 2021
Home Uncategorized ഖത്തറിലെ കതാറ ധോ ഫെസ്റ്റിവല്‍ ഡിസംബര്‍ ഒന്നു മുതല്‍ അഞ്ചു വരെ

ഖത്തറിലെ കതാറ ധോ ഫെസ്റ്റിവല്‍ ഡിസംബര്‍ ഒന്നു മുതല്‍ അഞ്ചു വരെ

ദോഹ: ഖത്തറിലെ പരമ്പരാഗത ധോ ഫെസ്റ്റിവലിന്റെ പത്താം പതിപ്പ് പതിവുപോലെ ഈ വര്‍ഷവും നടക്കുമെന്ന് കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷന്‍ (കതാറ) അറിയിച്ചു. കതാര ബീച്ചില്‍ ഡിസംബര്‍ ഒന്നു മുതല്‍ അഞ്ചു വരെ മേള സംഘടിപ്പിക്കും. ”പൈതൃകം ഭാവിയിലെ ഒരു സ്തംഭമാണ്. അതിനാല്‍ത്തന്നെ ഇത് കൈവിടാതെ നിരവധി സൗഹൃദ രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ കതാറ പരമ്പരാഗത ധോ ഫെസ്റ്റിവല്‍ 2020-ന്റെ പത്താം പതിപ്പ് സംഘടിപ്പിക്കുമെന്ന് കതാറ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കി. ഖത്തറിന്റെ ആധികാരിക സമുദ്ര പാരമ്പര്യത്തെ പ്രദര്‍ശിപ്പിക്കുന്ന സവിശേഷമായ അന്തരീക്ഷം അനുഭവിക്കുകയും ഈ ആഘോഷത്തിലൂടെ കഴിയുമെന്ന് അധികൃതര്‍ പറഞ്ഞു.

രാജ്യത്തിന്റെ സമ്പന്നമായ സമുദ്ര പാരമ്പര്യത്തെക്കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള വാര്‍ഷിക പരിപാടിയുടെ മുന്‍ പതിപ്പുകളില്‍ പ്രദര്‍ശനങ്ങള്‍, മത്സരങ്ങള്‍, പരമ്പരാഗത പ്രകടനങ്ങള്‍ എന്നിവ ഈ പ്രവാശ്യവും ഉള്‍പ്പെടുത്തും.

ഈ വര്‍ഷവും നിരവധി കലാപരിപാടികളും, കരിമരുന്ന് പ്രയോഗവും ഉള്‍പ്പെടെയുള്ളവ സംഘടിപ്പിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തില്‍ സന്ദര്‍ശകര്‍ക്ക് ആവേശകരമായ കാഴ്ചകള്‍ സംഘാടകര്‍ ഒരുക്കുന്നതാണ്. കുവൈത്ത്, ഒമാന്‍, ഇറാഖ്, തുര്‍ക്കി, ഇന്ത്യ, ഗ്രീസ്, ഇറ്റലി, സ്പെയിന്‍, ഇറാന്‍, സാന്‍സിബാര്‍ എന്നിവയുള്‍പ്പെടെ 11 രാജ്യങ്ങളുടെ പങ്കാളിത്തം കഴിഞ്ഞ വര്‍ഷത്തെ പരിപാടിയില്‍ ഉണ്ടായിരുന്നു.

Most Popular