ഖത്തറിൽ ശക്തമായ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്

ദോഹ: ഖത്തറിൽ ശക്തമായ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്. ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) അറിയിപ്പ് നടത്തിയത്. വാരാന്ത്യത്തിൽ കാലാവസ്ഥ ആദ്യം ഭാഗികമായി മേഘാവൃതമായിരിക്കും ,പിന്നീട്‌ ശക്തമായ പൊടിക്കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യത പ്രവചിക്കുന്നുണ്ട്. ഈ കാലയളവിൽ താപനില 28°C മുതൽ 38°C വരെയായിരിക്കും .

വെള്ളിയാഴ്ച, കാറ്റ് തെക്കുകിഴക്ക് നിന്ന് വടക്കുകിഴക്ക് ദിശയിൽ 8-18KT മുതല്‍ 35KT വരെ വേഗതയിൽ വീശുമെന്ന് പ്രതീക്ഷിക്കുന്നു. ശനിയാഴ്ച, കാറ്റിന്റെ ദിശ തെക്കുകിഴക്ക് മുതൽ വടക്കുകിഴക്ക് വരെ 12-22 KT മുതൽ 40KT വരെ വേഗതയിൽ വീശിയേക്കും. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി.