Tuesday, August 3, 2021
Home Gulf Qatar ഖത്തറില്‍ കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമോ; വാക്‌സിന്‍ ഒക്ടോബറില്‍ എത്തുമോ? വസ്തുത ഇതാണ്

ഖത്തറില്‍ കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമോ; വാക്‌സിന്‍ ഒക്ടോബറില്‍ എത്തുമോ? വസ്തുത ഇതാണ്

ദോഹ: ഖത്തറില്‍ കോവിഡ് വാക്‌സിന്‍ ഒക്ടോബറില്‍ എത്തുമെന്നും രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും സൗജന്യമായി വിതരണം ചെയ്യുമെന്നുമുള്ള വാര്‍ത്ത വ്യാജം. ഖത്തര്‍ഡേ എന്ന ന്യൂസ് പോര്‍ട്ടലിന്റെ പേരിലാണ് വ്യാജ വാര്‍ത്ത പ്രചരിക്കുന്നത്. എന്നാല്‍, ഈ റിപോര്‍ട്ട് വ്യാജമാണെന്ന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

ഖത്തറില്‍ സപ്തംബര്‍ അവസാനത്തോടെ പനിക്കെതിരേയുള്ള ഇന്‍ഫ്ളുവന്‍സ വാക്സിന്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. രാജ്യത്തെ വിദേശികള്‍ക്കും സ്വദേശികള്‍ക്കും ഒരു പോലെ സൗജന്യമായായിരിക്കും വാക്സിന്‍ ലഭ്യമാക്കുക. രാജ്യത്തെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഈ സേവനങ്ങള്‍ ലഭ്യമാവും. ഈ പ്രഖ്യാപനമാണ് കോവിഡ് വാക്‌സിന്‍ എന്ന രീതിയില്‍ പ്രചരിപ്പിച്ചത്.

Qatar free vaccination against Coronavirus (Covid-19) is incorrect

Most Popular