ദോഹ: ഗറാഫയിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് താല്‍ക്കാലികമായി അടച്ചു. അണുനിര്‍മാര്‍ജനത്തിനും ശുചീകരണത്തിനുമായാണ് ലുലുവിന്റെ ഗറാഫ ബ്രാഞ്ച് അടയ്ക്കുന്നതെന്നും മറ്റു ബ്രാഞ്ചുകള്‍ പതിവ് പോലെ പ്രവര്‍ത്തിക്കുമെന്നും സ്ഥാപനത്തിനു മുന്നില്‍ പതിപ്പിച്ച് നോട്ടീസില്‍ പറയുന്നു.
നേരത്തേ ഡി റിങ് റോഡിലെ ലുലുവും സാനമായി കാരണങ്ങളാല്‍ അടച്ചിരുന്നു. എന്നാല്‍, അത് 14 ദിവസത്തിന് ശേഷം ഇന്നലെ മുതല്‍ തുറന്നു പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ഗറാഫയിലെ ലുലു അടച്ചതോടെ സമീപ്രദേശത്തെ കാരിഫോര്‍ ഉള്‍പ്പെടെയുള്ള ഹൈപര്‍ മാര്‍ക്കറ്റുകളില്‍ വലിയ തിരക്ക് അനുഭവപ്പെടുന്നതായി ഉപഭോക്താക്കള്‍ പറഞ്ഞു. നേരത്തേ ഏഷ്യന്‍ ടൗണിലെ ഗ്രാന്‍ഡ് മാളും സല്‍വ റോഡിലെ ദാന ഹൈപര്‍ മാര്‍ക്കറ്റും കൊറോണവ്യാപനവുമായി ബന്ധപ്പെട്ട് അടച്ചിരുന്നു.
സാമൂഹിക അകലം പാലിക്കല്‍ നിബന്ധന പ്രായോഗികമാക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് വാണിജ്യ മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു. നിരവധി സ്ഥാപനങ്ങള്‍ക്കെതിരേ ഈ കാരണങ്ങളാല്‍ മന്ത്രാലയം നടപടി സ്വീകരിച്ചിട്ടുണ്ട്.
റമദാനില്‍ വൈകുന്നേരങ്ങളിലും മറ്റും തിരക്കനുഭവപ്പെടുന്ന സാഹചര്യത്തില്‍ വ്യാപാരികള്‍ ഇക്കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. ഷോപ്പിങിന് പോകുന്നവര്‍ മാസ്‌ക്ക് ധരിക്കണമെന്ന നിബന്ധന കര്‍ശനമായി പാലിക്കണം. മൂന്ന് വര്‍ഷം വരെ തടവും രണ്ട് ലക്ഷം ഖത്തര്‍ റിയാല്‍ പിഴയുമാണ് മാസ്‌ക്ക് ധരിക്കാത്തവര്‍ക്കുള്ള ശിക്ഷ.