Monday, September 26, 2022
HomeGulfഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ വക്‌റ മേഖലാ ഓഫീസ്‌ ഉദ്ഘാടനം ചെയ്തു

ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ വക്‌റ മേഖലാ ഓഫീസ്‌ ഉദ്ഘാടനം ചെയ്തു

ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ വക്‌റ മേഖലാ ഓഫിസിന്റെ ഉദ്ഘാടനം പ്രസിഡന്റ് കെ എൻ സുലൈമാൻ മദനി നിർവ്വഹിച്ചു. വക്‌റ മുനിസിപ്പാലിറ്റി ഓഫീസിന്റെ സമീപത്തുള്ള ബിൽഡിംഗിലാണ്‌ ഓഫീസ്‌ പ്രവർത്തിക്കുക.

ഉദ്‌ഘാടന യോഗത്തിൽ ഇസ്‌ലാഹി സെന്റർ അഡ്വൈസറി ബോർഡ്‌ ചെയർമാൻ ഇ ഇബ്രാഹിം, ജനറൽ സെക്രട്ടറി റഷീദ് അലി, മറ്റ്‌ ഭാരവാഹികളായ അബ്ദുൽ ലത്തീഫ് നല്ലളം, അലി ചാലിക്കര, മുജീബ് മദനി, ഉമർ ഫാറൂഖ്, സിറാജ്‌ ഇരിട്ടി, സാജിദ് അലി, അംറാസ് എന്നിവർ സംസാരിച്ചു. വക്‌റ മേഖല പ്രസിഡന്റ് അബ്ദുൽ ഗഫൂർ യോഗ നടപടികൾ നിയന്ത്രിച്ചു. റബീഹ് സ്വാഗതവും മൊയ്‌ദീൻ ഷാ നന്ദിയും പറഞ്ഞു.

എല്ലാ തിങ്കളാഴ്ചകളിലും രാത്രി 8 മണിക്ക് കെ എൻ സുലൈമാൻ മദനിയുടെ നേതൃത്വത്തിൽ ഫാമിലികൾക്കും ബാച്ചിലേർസിനും പങ്കെടുക്കാവുന്ന ഖുർആൻ ക്ലാസ്സ് നടത്തപ്പെടുമെന്ന് മേഖലാ ഭാരവാഹികൾ അറിയിച്ചു.

Most Popular