സന്ദര്‍ശന വിസയില്‍ ഖത്തറിലെത്തിയ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു

എറണാകുളം മട്ടാഞ്ചേരി കൊച്ചങ്ങാടി യാക്കനക്കാട് ഹുസൈന്റെയും ശാഹിദയുടെയും മകന്‍ ശാനവാസ് ഹുസൈന്‍ (35) ആണ് മരിച്ചത്. മൂന്നു ദിവസം മുമ്ബ് താമസ സ്ഥലത്ത് കുഴഞ്ഞു വീഴുകയായിരുന്നു.

തുടര്‍ന്ന് ഹമദ് മെഡികല്‍ കോര്‍പറേഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഞായറാഴ്ചയോടെ മരണപ്പെട്ടു. കൊച്ചിയില്‍ ഹോടെല്‍ ബിസിനസ് നടത്തുകയായിരുന്ന ശാനവാസ് ബന്ധുക്കളെ സന്ദര്‍ശിക്കാനായി രണ്ടാഴ്ച മുമ്ബാണ് ഭാര്യക്കും മകനുമൊപ്പം ഹയ്യാ വിസയില്‍ ദോഹയിലെത്തിയത്. പിന്നീട് ഉംറ നിര്‍വഹിച്ച്‌ മടങ്ങിയെത്തിയിരുന്നു.