ഖത്തറിൽ സന്ദർശക വിസയിലെത്തിയ കോഴിക്കോട് സ്വദേശി നിര്യാതനായി

ദോഹ: ഖത്തറിൽ സന്ദർശക വിസയിലെത്തിയ കോഴിക്കോട് സ്വദേശി പലാക്കിൽ മാളിയക്കൽ ഉസ്മാൻ കോയ നിര്യാതനായി. ഖത്തറിലുളള മകൾ മറിയമിന്റേയും മരുമകൻ നിഷാൻ ഉസ്മാന്റെയും കൂടെ താമസിക്കുന്നതിനായി സന്ദർശക വിസയിൽ ഖത്തറിലെത്തിയതായിരുന്നു. മുൻ കുവൈത്ത് പ്രവാസികൂടിയാണ് ഇദ്ദേഹം.

മയ്യത്ത് നമസ്കാരവും ഖബറടക്കവും ഇന്ന് ഇശാ നമസ്ക്കാരശേഷം ഖത്തറിൽ തന്നെ നടക്കുന്നതാണ്. നാട്ടിലെ മയ്യത്ത് നമസ്ക്കാരം നാളെ രാവിലെ 9:00 മണിക്ക് കോഴിക്കോട് കണ്ണംപറമ്പ് പള്ളിയിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.