Wednesday, June 23, 2021
Home Uncategorized ഖത്തര്‍ മലയാളീസ് ഫേസ്ബുക്ക് കൂട്ടായ്മ പെനാല്‍റ്റി ഷൂട്ട്ഔട്ട് സംഘടിപ്പിച്ചു

ഖത്തര്‍ മലയാളീസ് ഫേസ്ബുക്ക് കൂട്ടായ്മ പെനാല്‍റ്റി ഷൂട്ട്ഔട്ട് സംഘടിപ്പിച്ചു

ദോഹ: ഖത്തര്‍ മലയാളീസ് ഫേസ്ബുക്ക് കൂട്ടായ്മ ഖത്തര്‍ദേശീയ ദിനത്തോടനുബന്ധിച്ച് പെനാല്‍റ്റി ഷൂട്ട്ഔട്ട് മത്സരം സംഘടിപ്പിച്ചു. നിരവധി ടീമുകള്‍ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ പങ്കെടുത്തു. ഫൈനലില്‍ ആല്‍ഫ എഫ് സി യെ പരാജയപ്പെടുത്തി ടീം മത്താര്‍ഖദീമ വിജയികളായി. വിജയികള്‍ക്കുള്ള ട്രോഫികള്‍ അബ്ബാസ് ഊട്ടി, ഷൗക്കത്ത്, നംഷീര്‍ ബടേരി, ബിലാല്‍ കെടി എന്നിവര്‍ സമ്മാനിച്ചു. വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് പിസി നൗഫല്‍ കട്ടുപ്പാറ, സാമില്‍ എന്നിവര്‍ നല്‍കി. പരിപാടികള്‍ക് ആദര്‍ശ്, നയാസ്, സാബിക്, ഇര്‍ഫാന്‍ പകര, റഷീദ് , ഷബീര്‍ സിംസ്, അബ്ദുല്‍ കാദര്‍ ശദുലി , ശംഷാദ്, മുഫാസ് , അമീന്‍ കൊടിയത്തൂര്‍,നവീദ് അഹമ്മദ്, ജുനൈസ് , സഹദ് എന്നിവര്‍ നേതൃത്വം നല്‍കി

Most Popular