ഖത്തറിൽ മലയാളി യുവാവ് കാറിടിച്ച് മരിച്ചു

ഖത്തറില്‍ കാറിടിച്ച് മലയാളി യുവാവ് മരണപ്പെട്ടു .കൊല്ലം ഭാരതീപുരം ചരുവിള പുത്തൻവീട്ടിൽ ബി അനൂപ് (36) ആണ് മരിച്ചത് .ജോലികഴിഞ്ഞ് രാത്രി താമസസ്ഥലത്തേക്ക് നടന്നു പോകുമ്പോള്‍ പിന്നിൽ നിന്നും വന്ന കാർ വന്നിടിക്കുകയായിരുന്നു. കഴിഞ്ഞദിവസമാണ് ബന്ധുക്കൾക്ക് ഖത്തറിൽ നിന്നും ഇദ്ദേഹത്തിൻറെ മരണവിവരം ലഭിക്കുന്നത്. നാല് വർഷമായി ഖത്തറിൽ പ്രവാസിയായ അനൂപ് ഒരു സ്വകാര്യ കമ്പനിയിൽ സേഫ്റ്റി ഓഫീസർ ആയി ജോലിചെയ്തുവരികയായിരുന്നു . ഒരു മാസം മുമ്പാണ് അനൂപ് നാട്ടിൽ നിന്നും ഖത്തറിലേക്ക് വന്നത് . ഖത്തർ അൽഖോർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും. ഭാര്യ -ലക്ഷ്മി ,മകൻ -കൃതീഷ്