Friday, June 18, 2021
Home Newsfeed വാണിജ്യ സ്ഥാപനങ്ങളിൽ കർശന പരിശോധന; ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനൊരുങ്ങി ഖത്തർ

വാണിജ്യ സ്ഥാപനങ്ങളിൽ കർശന പരിശോധന; ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനൊരുങ്ങി ഖത്തർ

ഖത്തറിലെ വാണിജ്യ സ്ഥാപനങ്ങളിൽ കർശന പരിശോധനയുമായി മുൻസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം. ചെറിയ പെരുന്നാൾ ദിവസങ്ങളോടനുബന്ധിച്ചാണ് വാണിജ്യ കേന്ദ്രങ്ങളിലും മധുര പലഹാര ഭക്ഷ്യ സ്ഥാപനങ്ങളിലും പരിശോധന നടക്കുന്നത്. ആരോഗ്യ, ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കുന്നത് ഉറപ്പുവരുത്തുന്നതി​െന്‍റ ഭാഗമായാണ് പരിശോധന.ഈദ് അവധി ദിവസങ്ങളിലുടനീളം പരിശോധന കര്‍ശനമായി തുടരും.

ദോഹ മുനിസിപ്പാലിറ്റിയിലെ ആരോഗ്യ പരിശോധന വിഭാഗം ഷോപ്പിങ്​ മാളുകളിലും വാണിജ്യ കേന്ദ്രങ്ങളിലും ഭക്ഷ്യസ്ഥാപനങ്ങളിലും പരിശോധന നടത്തുന്നത് തുടരുകയാണ്. ഹോള്‍സെയില്‍ മാര്‍ക്കറ്റിലെ പഴം, പച്ചക്കറി മൊത്തവിതരണ കേന്ദ്രങ്ങളിലും മുനിസിപ്പാലിറ്റി പരിശോധന നടത്തി. അറവ് ശാലകളിലും മത്സ്യ, മാംസ വിതരണ കേന്ദ്രങ്ങളിലും വെറ്ററിനറി ഡോക്​ടര്‍മാരടക്കമുള്ള സംഘമാണ് പരിശാധനയ്ക്ക് നേതൃത്വം നൽകുന്നത്.

അല്‍ വക്റ മുനിസിപ്പാലിറ്റിക്ക് പരിധിയിലുള്ള കച്ചവട കേന്ദ്രങ്ങളിലും ഭക്ഷ്യസ്ഥാപനങ്ങളിലും പരിശോധന നടത്തിയതായി നഗരസഭാ അധികൃതര്‍ വ്യക്തമാക്കി. ഉപഭോക്താക്കളുടെ പരാതികളില്‍ മന്ത്രാലയം ഉടൻ തീർപ്പ് കൽപ്പിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട് .
ഈദ് അവധി ദിവസങ്ങളിലുടനീളം മുനിസിപ്പാലിറ്റിയിലെ കച്ചവട കേന്ദ്രങ്ങളിലും മറ്റു ഭക്ഷ്യ സ്ഥാപനങ്ങളിലും അറവ് ശാല, മാംസ മത്സ്യ വിതരണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും പരിശോധന നടത്തുന്നുണ്ടെന്ന് അല്‍ ശീഹാനിയ മുനിസിപ്പാലിറ്റി അറിയിച്ചു. രാജ്യത്തെ അറവ്ശാലകളിലേക്ക് ബുച്ചര്‍, ക്ലീനിങ്, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന ഒരു സംഘത്തെതന്നെ നിയോഗിക്കുന്നതിന് വിദാം കമ്ബനിയുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. ആഗോള ഭക്ഷ്യ സുരക്ഷാ സൂചികയിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യമാണ് ഖത്തർ . ഭക്ഷ്യ സുരക്ഷയും ഉയർന്ന ഗുണനിലവാരവും ഉറപ്പാക്കിയുള്ള ഖത്തറിന്റെ ദേശീയ ഭക്ഷ്യ സുരക്ഷാ നയം ആണ് രാജ്യത്തെ മുൻപന്തിയിൽ എത്തിച്ചത് . രാജ്യത്തേക്ക് എത്തുന്ന ഇറക്കുമതി ഉൽപന്നങ്ങൾ കർശന പരിശോധനക്ക് വിധേയമാക്കിയ ശേഷമാണ് വിപണയിലെത്തിക്കുന്നത്.

Most Popular