ഖത്തറില്‍ സമ്പര്‍ക്ക രോഗികള്‍ വര്‍ധിക്കുന്നു; 465 പേര്‍ക്ക് കോവിഡ്

qatar covid control

ദോഹ: ഖത്തറില്‍ ഇന്ന് 465 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 437 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 28 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 289 പേര്‍ രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 149,329 ആയി. അതേസമയം രാജ്യത്ത് 9,942 പേര്‍ കോവിഡ് ബാധിച്ച് നിലവില്‍ ചികിത്സയിലാണ്. ഇന്ന് മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അതേസമയം ഇന്ന് മാത്രമായി 85 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 660 പേരാണ് ആശുപത്രിയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 7 പേരെകൂടി തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചതോടെ 95 പേര്‍ ഐസിയുവിലാണ്.