ഖത്തറിൽ ഗതാഗത നിയന്ത്രണം

ദോഹ: ഖത്തറിലെ ഡി-റിങ് റോഡിൽ വ്യാഴാഴ്ച രാത്രി മുതൽ വെള്ളിയാഴ്ച വരെ താൽക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. 25ന് രാത്രി 11 മുതൽ 26ന് രാവിലെ 10 വരെ ഡി റിങ് റോഡിലെ ഫരീജ് അൽ അലി ഇന്റർസെക്‌ഷനിലെ അൽ അമീർ സ്ട്രീറ്റിൽ നിന്നുള്ള പാതയാണ് അടയ്ക്കുന്നത്.

ന്യൂ സലാത്തയെയും ഫരീജ് അൽ അലിയെയും ബന്ധിപ്പിക്കുന്ന കാൽനടപ്പാലത്തിന്റെ നിർമാണം പൂർത്തിയാക്കുന്നതിനാണ് ഗതാഗത നിയന്ത്രണം. റോഡ് അടയ്ക്കുന്ന സമയങ്ങളിൽ നുഐജ, അൽ ഹിലാൽ, ഓൾഡ് എയർപോർട്ട് എന്നിവിടങ്ങളിലേക്ക് ഫരീജ് അൽ അലി ഇന്റർ സെക്‌ഷൻ വഴി വരുന്നവർക്ക് അൽ അമീർ സ്ട്രീറ്റിൽ നിന്ന് നേരെ മിസൈമീർ ഇന്റർ സെക്‌ഷനിലേക്ക് യാത്ര ചെയ്ത് അവിടെ നിന്ന് റൗദത്ത് അൽ ഖെയ്ൽ സ്ട്രീറ്റിലൂടെയോ സി-റിങ് റോഡിലൂടെയോ ലക്ഷ്യസ്ഥാനങ്ങളിൽ എത്താം.