Sunday, June 20, 2021
Home News ഗസയിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അടിയന്തിര സഹായവുമായി ഖത്തർ

ഗസയിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അടിയന്തിര സഹായവുമായി ഖത്തർ

ഗസയിൽ നടന്ന ആക്രമണത്തിൽ രക്തസാക്ഷികളായ ആളുകളുടെ കുടുംബങ്ങൾക്ക് അടിയന്തിര സഹായമെത്തിച്ചു നൽകുമെന്ന് ഗസ പുനര്നിര്മ്മാണത്തിനായുള്ള ഖത്തർ കമ്മിറ്റി ചെയര്മാൻ എച് ഇ മുഹമ്മദ് അൽ ഇമാദി തിങ്കളാഴ്ച അറിയിച്ചു. ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതുവരെ 150 ഓളം എത്തിയിട്ടുണ്ട്, പൂർണമായും തകർന്ന വീടുകളുടെ ഉടമകൾക്കും, ഏകദേശം 500 ഓളം ഭാഗികമായി കേടുപാടുകൾ സംഭവിച്ച വീടുകല്കും ഗാസയിലെ സർക്കാർ ഏജൻസികളുമായി ഏകോപിപ്പിച്ച് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു . രക്തസാക്ഷികളുടെ കുടുംബങ്ങളുടെ ദുരിതങ്ങൾ ലഘൂകരിക്കുന്നതിനും ദുരിതബാധിതരുടെ അടിസ്ഥാന ആവശ്യങ്ങൾ വാങ്ങുന്നതിനോ താൽക്കാലിക ഭവന നിർമ്മാണത്തിനും മറ്റുള്ളവയ്‌ക്കും വാടക നൽകുന്നതിനോ വേണ്ടിയാണ് ഈ അടിയന്തര സഹായം ലഭിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി . ഗസയിലെ നിവാസികളെ സഹായിക്കാനും നിലവിലെ പ്രതിസന്ധി ഘട്ടത്തിൽ അവരോടൊപ്പം നിൽക്കാനും ജീവിതത്തിന്റെ വിവിധ മേഖലകളിലെ അവരുടെ ദുരിതങ്ങൾ പരിഹരിക്കാനുമുള്ള ഖത്തറിന്റെ ശ്രമമാണ് ഇതെന്നും അൽ ഇമാദി പറഞ്ഞു.

Most Popular