Monday, May 23, 2022
HomeGulfഅറേബ്യൻ ട്രാവൽ മാർക്കറ്റിന് തുടക്കം

അറേബ്യൻ ട്രാവൽ മാർക്കറ്റിന് തുടക്കം

ദോഹ: അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിന് തുടക്കമായി. രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ ട്രാവല്‍ ആന്റ് ടൂറിസം എക്സ്പോ ആയ അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റ് മെയ് 12 വരെ ദുബൈ വേള്‍ഡ് സെന്ററിൽ നടക്കും. ടൂറിസം രംഗത്തെ സാദ്ധ്യതകൾ ,അവസരങ്ങൾ പ്രദർശിപ്പിക്കുന്ന വേദി കൂടിയാണിത്. ഗൾഫ് രാജ്യങ്ങളുടെ പങ്കാളിത്തം പ്രദർശനത്തെ മികവുറ്റതാക്കും. ഖത്തറില്‍ നിന്നുള്ള 32 സ്വകാര്യ, പൊതുമേഖലാ പങ്കാളികളുടെ പ്രതിനിധി സംഘത്തെ നയിച്ച് ഖത്തര്‍ ടൂറിസം പ്രദർശനത്തിൽ പങ്കെടുക്കും.

ഫിഫ 2022 ലോക കപ്പിന് ആതിഥ്യമരുളുവാന്‍ ഖത്തര്‍ തയ്യാറെടുക്കുന്ന അവസരത്തിൽ ഇതൊരു മികച്ച അവസരമായിട്ടാണ് വിദഗ്ധരും വിലയിരുന്നത്. സാമ്പത്തികവും രാഷ്ട്രീയവുമായ മാറ്റങ്ങളെ അഭിമുഖീകരിക്കുന്ന ആഗോള ടൂറിസം മേഖല പ്രതിരോധത്തിന്റെ മുന്നേറ്റമാണ് നടത്തുന്നത്. ടൂറിസം വ്യവസായത്തിലെ സഹയാത്രികരുമായി വീണ്ടും കണക്റ്റുചെയ്യാനും മേഖലയിലെ ഏറ്റവും വലിയ ട്രാവല്‍ മാര്‍ക്കറ്റില്‍ പുതിയ പങ്കാളിത്തം ഉണ്ടാക്കാനും ആഗ്രഹിക്കുന്നതായി ഖത്തര്‍ ടൂറിസം സിഒഒ ബെര്‍ത്തോള്‍ഡ് ട്രെന്‍കെല്‍ അഭിപ്രായപ്പെട്ടു.

അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റ് അന്താരാഷ്ട്ര യാത്രയുടെയും ടൂറിസത്തിന്റെയും ഭാവി എന്ന വിഷയത്തിലാണ് ശ്രദ്ധ ഊന്നുന്നത് . കോവിഡാനന്തര ലോകത്തെ ടൂറിസം സാധ്യതകളും സാഹചര്യങ്ങളുമാകും പ്രധാന ചര്‍ച്ചാ വിഷയം. കോവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച മേഖലയായിരുന്നു ട്രാവല്‍ ആന്റ് ടൂറിസം മേഖല. 1,500 പ്രദര്‍ശകരും 112 ആഗോള ലക്ഷ്യസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കുന്ന അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ 20,000 ലധികം സന്ദര്‍ശകരെയാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. മെയ് 9 മുതല്‍ 12 വരെയുള്ള തത്സമയ ഷോയ്ക്ക് ശേഷം മെയ് 17, 18 തിയ്യതികളില്‍ എടിഎം വെര്‍ച്വലും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Most Popular