Saturday, June 12, 2021
Home Uncategorized ഖത്തര്‍ ലോകകപ്പ്: വോളണ്ടിയര്‍ ഡ്യൂട്ടികള്‍ക്കായി 2,65000 അപേക്ഷകള്‍ ലഭിച്ചെന്ന് അധികൃതര്‍

ഖത്തര്‍ ലോകകപ്പ്: വോളണ്ടിയര്‍ ഡ്യൂട്ടികള്‍ക്കായി 2,65000 അപേക്ഷകള്‍ ലഭിച്ചെന്ന് അധികൃതര്‍

ദോഹ: ഖത്തര്‍ ലോകകപ്പ് വോളണ്ടിയര്‍ ഡ്യൂട്ടികള്‍ക്കായി വിവിധ ലോക രാഷ്ട്രങ്ങളില്‍ നിന്നും ഇതുവരെ 2,65000 അപേക്ഷകള്‍ ലഭിച്ചെന്ന് സുപ്രീം കമ്മറ്റി അധികൃതര്‍. കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെയാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്.

അതോടൊപ്പം ഏഷ്യ, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് തുടങ്ങിയ ഭൂഖണ്ഡങ്ങളിലെ ദരിദ്ര രാഷ്ട്രങ്ങള്‍ക്കായി മുപ്പതോളം ഫുട്‌ബോള്‍ മൈതാനങ്ങള്‍ സുപ്രീം കമ്മറ്റി നിര്‍മ്മിച്ചു നല്‍കി. സ്‌പോര്‍ട്‌സിലൂടെ ദരിദ്ര നിര്‍മാര്‍ജനം എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് അര മില്യണ്‍ ദരിദ്ര ജനങ്ങള്‍ക്കെങ്കിലും സഹായങ്ങളെത്തിക്കാന്‍ സുപ്രീം കമ്മറ്റിക്ക് കഴിഞ്ഞിട്ടുണ്ട്. കമ്യൂണിറ്റി പ്രോജക്ടുകള്‍ക്ക് ധന സഹായമായി അന്‍പതോളം ആഗോള തലത്തിലുള്ള കായിക- കായികേതര പദ്ധതികള്‍ക്കും സുപ്രീം കമ്മറ്റി പിന്തുണ നല്‍കിയെന്നും സുപ്രീം കമ്മറ്റി വ്യക്തമാക്കി. ലോകകപ്പിന്റെ ഭാഗമായി നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങളും ഖത്തര്‍ സുപ്രീം കമ്മറ്റി ആഗോള തലത്തില്‍ സംഘടിപ്പിച്ചു വരുന്നു.

Most Popular